ഐഎസ്എല്‍: പരിക്കേറ്റ ബ്ലാസ്‌റ്റേഴ്‌സ് താരം രാഹുലിനെ വിദഗ്ദ ചികില്‍സയ്ക്ക് മുംബൈക്ക് കൊണ്ടു പോകും
രാഹുലിന്റെ നാഭീ ഭാഗത്തെ മസില്‍സിനാണ് പരിക്കേറ്റിരിക്കുന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.ഈ സാഹചര്യത്തില്‍ വിദഗ്ദ ചികില്‍സ നല്‍കുന്നതിനായി ഗോവയിലെ ബയോബബിളില്‍നിന്നും പുറത്തെത്തിച്ച് രാഹുലിനെ മുബൈയ്ക്ക് കൊണ്ടുപോകുമെന്നും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു

കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ എടികെ മോഹന്‍ബംഗാനുമായുള്ള മല്‍സരത്തിനിടയില്‍ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്‌സ് താരം കെ പി രാഹുലിനെ വിശദ പരിശോധനയ്ക്കും ചികില്‍സയ്ക്കുമായി മുബൈയിലേക്ക് കൊണ്ടുപോകുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ അറിയിച്ചു. രാഹുലിന്റെ നാഭീ ഭാഗത്തെ മസില്‍സിനാണ് പരിക്കേറ്റിരിക്കുന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ വിദഗ്ദ ചികില്‍സ നല്‍കുന്നതിനായി ഗോവയിലെ ബയോബബിളില്‍നിന്നും പുറത്തെത്തിച്ച് രാഹുലിനെ മുബൈയ്ക്ക് കൊണ്ടുപോകുമെന്നും ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.രാഹുലിന്റെ പരിക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടിയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.ഉദ്ഘാടന മല്‍സരത്തില്‍ മികച്ച ഫോമില്‍ കളിച്ച രാഹുലിന്റെ നീക്കമായിരുന്നു സഹല്‍ അബ്ദുള്‍ സമദ് നേടിയ ഗോളിന് വഴി തെളിച്ചത്.ഈ ഗോള്‍ നേടി വൈകാതെ തന്നെ രാഹുല്‍ പരിക്കേറ്റ് മൈതാനം വിട്ടിരുന്നു.
RELATED STORIES
അലക്ഷ്യമായി നടന്ന് ഇന്ത്യയിലെത്തിയ മൂന്നു വയസ്സുകാരനെ പാകിസ്താന്...
2 July 2022 7:13 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTവെല്ലുവിളികള്‍ നേരിടാന്‍ യുവസമൂഹം സാങ്കേതിക പരിജ്ഞാനമുള്ളവരാകണം :...
2 July 2022 7:02 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMTവിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം;അതിജീവിത...
2 July 2022 6:32 AM GMT