Football

ഐഎസ്എല്‍: സമനില വിടാതെ ബ്ലാസ്‌റ്റേഴ്‌സ്

നോര്‍ത്ത് ഈസ്റ്റിനെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികളുടെ മുന്നില്‍ ഒരിക്കല്‍ കൂടി സമനില വഴങ്ങി. ആദ്യപകുതിയില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മറ്റൊരു പെനാല്‍റ്റിയിലൂടെ നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തി.സമനിലയോടെ ബ്ലാസ്റ്റേഴസ് പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. നിലവില്‍ ഏഴാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്

ഐഎസ്എല്‍: സമനില വിടാതെ ബ്ലാസ്‌റ്റേഴ്‌സ്
X

കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്. സ്വന്തം മൈതാനത്ത് ഇന്നെങ്കിലും വിജയിക്കുമെന്ന്് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും സമനില വിടാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തയാറാല്ലായിരുന്നു. നോര്‍ത്ത് ഈസ്റ്റിനെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികളുടെ മുന്നില്‍ ഒരിക്കല്‍ കൂടി സമനില വഴങ്ങി. ആദ്യപകുതിയില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോളിന് കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മറ്റൊരു പെനാല്‍റ്റിയിലൂടെ നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തി.സമനിലയോടെ ബ്ലാസ്റ്റേഴസ് പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്. നിലവില്‍ ഏഴാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. ലീഗില്‍ അഞ്ചാം സമനിലയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിനെ തേടിയെത്തിയതെങ്കില്‍ നോര്‍ത്ത് ഈസ്റ്റിന്റേത് നാലാമത്തേതും. ചെന്നൈയ്ക്കെതിരെ അവരുടെ നാട്ടിലേറ്റ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കാര്യമായ മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റിനെതിരെ കളിക്കളത്തിലിറങ്ങിയത്.

കഴിഞ്ഞ കളിയില്‍ ഗോള്‍ കണ്ടെത്തി ഫോമിലേക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ പ്രകടിപ്പിച്ച ഒഗ്ബച്ചേയെ ഏക സ്ട്രൈക്കറുടെ റോള്‍ നല്‍കിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത് . ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മെസി ബൗളിക്ക് ആദ്യ ഇ്‌ലവനില്‍ അവസരം ലഭിച്ചതുമില്ല. രഹനേഷും പ്രശാന്തും സഹല്‍ അബ്ദുള്‍ സമദുമായിരുന്നു ടീമിലെ മലയാളി സാനിധ്യങ്ങള്‍. മറുവശത്ത് പരിക്കില്‍ നിന്ന് മോചിതനായി തിരികെയെത്തിയ സ്റ്റാര്‍ സ്ട്രൈക്കര്‍ അസമോ ഗ്യാന്‍ ആദ്യഇലവനില്‍ നോര്‍ത്ത് ഈസ്റ്റ് ജേഴ്സിയില്‍ ഇറങ്ങിയപ്പോള്‍ മാര്‍ട്ടിന്‍ ചാവ്സുണ്ടായിരുന്നു കൂട്ടിന് മുന്നേറ്റ നിരയില്‍. കഴിഞ്ഞ നാലുമല്‍സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അസമോ ഗ്യാനിലൂടെ ലീഗിലേക്ക് തിരികെയെത്തുവാനുള്ള കണക്കുകൂട്ടലിലായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഏറെ ഒത്തിണക്കതോടെയാണ് ബ്ലാസ്റ്റേഴ്സ് മല്‍സരത്തിന്റെ ആദ്യമിനിട്ടുകളില്‍ പന്ത് തട്ടിയത്. വലത് വിങ്ങില്‍ നിന്ന് പ്രശാന്ത് നിരന്തരം നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ മുഖത്ത് അപകടം വിതച്ചുകൊണ്ടിരുന്നുവെങ്കിലും ലക്ഷ്യം കാണാനായില്ല. എട്ടാം മിനിട്ടില്‍ ബോക്സിന് വെളിയില്‍ നിന്ന് ഗോള്‍ എന്നു തോന്നിച്ച പ്രശാന്തിന്റെ മിന്നല്‍ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാഷിഷ് റോയി ചൗധരി ഏറെ പണിപ്പെട്ടാണ് തട്ടിയകറ്റിയത്.പകരമായി ലഭിച്ച കോര്‍ണര്‍ കിക്കും മുതലാക്കുവാന്‍ മഞ്ഞപ്പടയ്ക്കായില്ല. തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റും ആക്രമണം തുടങ്ങി.


19-ാം മിനിട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ അസമോ ഗ്യാനിന് ലഭിച്ച സുവണാവസരം ആശങ്ക സൃഷ്ടിച്ചെങ്കിലും ഷോട്ട് പിഴച്ചത് ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസമായി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സും അവസരം മെനഞ്ഞെടുത്തു. തലയ്ക്ക് പാകത്തിന് വന്ന ബോളില്‍ പക്ഷെ ഗോള്‍ കാണാന്‍ ഒഗ്ബച്ചേയ്ക്കായില്ല. പന്ത് കാലില്‍ കിട്ടുമ്പോഴേല്ലാം വേഗതയുള്ള മുന്നേറ്റം നടത്തിയ നോര്‍ത്ത് ഈസ്റ്റ് തന്നെയായിരുന്നു ആദ്യപകുതിയില്‍ മുന്നിട്ട് നിന്നത്. പാസുകളില്‍ പുലര്‍ത്തിയ കണിശതയും സന്ദര്‍ശകരുടെ കളിയുടെ നിലവാരം എടുത്ത് കാട്ടി. കൂട്ടായ മുന്നേറ്റത്തിനെടുവില്‍ അസമോ ഗ്യാന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതോടെ ഗാലറിയിലും ആശ്വാസം.38-ാം മിനിട്ടില്‍ സഹലിനെ പിന്‍വലിച്ച് കോച്ച് എല്‍കോ ഷട്ടോരി മെസി ബൗളിയെ ഇറക്കി. ഒടുവില്‍ 43ാം മിനിട്ടില്‍ ആരാധാകര്‍ കാത്തിരുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ എത്തി. പന്തുമായി ബോക്സിലേക്ക് കയറിയ ഒഗ്ബച്ചേയെ ഗോളി സുഭാഷിഷ് റോയി ഇടിച്ചിട്ടതിന് റഫറി പെനാല്‍റ്റിയാണ് ശിക്ഷ വിധിച്ചത്. ക്വിക്ക് എടുത്ത ഒഗ്ബച്ചെയ്ക്ക് പിഴച്ചില്ല. വലതുവശത്തേയ്ക്ക് ബോളിനായി ചാടിയെ ഗോളി സുഭാഷിഷ് റോയിയെ കബളിപ്പിച്ച് ഒഗ്ബച്ചെയുടെ ഷോട്ട് ഇടതു മൂലയില്‍ പതിച്ചതോടെ ഗാലറി ആഹ്ലാദം കൊണ്ടു പൊട്ടിത്തെറിച്ചു(1-0).

ഒരു ഗോളിന്റെ ആനുകൂല്യവുമായാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ ഇറങ്ങിയത്. പക്ഷെ ഇഅതിന് അധികം ആയിസുണ്ടായില്ല . രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മടക്കി. റെഫറിയിയുടെ മോശം തീരുമാനം ഒരിക്കല്‍കൂടി കളിയില്‍ മഞ്ഞപ്പടയ്ക്ക് പ്രതികൂലമായി . 50-ാം മിനിട്ടില്‍ ബോക്സിനുളളില്‍ നിരുപദ്രവകരമായി നീങ്ങിയ പന്ത് മധ്യനിരതാരം സെത്യാന്‍ സിങിന്റെ ദേഹത്ത് തട്ടുന്നു. ഹാന്റ് ബോളിനുള്ള നോര്‍ത്ത് ഈസ്റ്റ് താരങ്ങളുടെ അപ്പീല്‍ സ്വീകരിച്ച റെഫറി പൊനാല്‍റ്റി പോയിന്റിലേക്ക് വിരല്‍ ചൂണ്ടി. ഹാന്റ് ബോള്‍ അല്ലെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ആണയിട്ടെങ്കിലും തീരുമാനത്തില്‍ നിന്ന് റഫറി പിന്നോട്ട് പോയില്ല. കിക്കെടുത്ത അസമോ ഗ്യാന്‍ അനായാസം പന്ത് വലയിലെത്തിച്ച് നോര്‍ത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു.(1-1). ലീഡെടുക്കാന്‍ ലക്ഷ്യമിട്ട ബ്ലാസ്റ്റേഴ്സിന്റെ പ്രത്യാക്രമണങ്ങള്‍ പലപ്പോഴും നേരിയ വ്യത്യാസത്തിലാണ് വലയിലെത്താതിരുന്നത്. കൂട്ടായ ആക്രമണത്തിന് ബ്ലാസ്റ്റേഴസ്് തുനിഞ്ഞിറങ്ങിയതോടെ പ്രതിരോധം പലപ്പോഴും ദുര്‍ബലമാവുകയും ചെയ്തു. ഇത് മുതലെടുക്കുവാനുള്ള നീക്കങ്ങളാണ് പിന്നീട് എതിരാളികളില്‍ നിന്നുണ്ടായത്. 87-ാം മിനിട്ടില്‍ പെനാല്‍റ്റി ബോക്സിന് അരികില്‍ നിന്ന് ലഭിച്ച് ഫ്രീകിക്കും ഗോളാക്കാന്‍ സാധിക്കാതിരുന്നതോടെ ഒരിക്കല്‍കൂടി സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്സ് കളംവിട്ടു.

Next Story

RELATED STORIES

Share it