Football

ഐഎസ്എല്‍: ആത്മവിശ്വാസത്തോടെ ബ്ലാസറ്റേഴ്‌സ് ഇന്ന് മുംബൈയ്‌ക്കെതിരെ

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തുടര്‍ച്ചയായ രണ്ടാം ഹോം മല്‍സരത്തിനിറങ്ങുന്നു. വൈകിട്ട് 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ മല്‍സരത്തില്‍ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍. ആദ്യ മല്‍സരത്തില്‍ കരുത്തരായ എടികെയോട് പിന്നില്‍ നിന്ന ശേഷം പൊരുതികളിച്ച ബ്ലാസ്‌റ്റേഴ്‌സ് 2-1 ന് ജയിച്ചിരുന്നു. ഈ സീസണിലെ ആദ്യ മല്‍സരമാണ് ഇന്ന് മുംബൈ സിറ്റിക്ക്. പരിക്കും താരങ്ങള്‍ ഒത്തിണക്കത്തിലേക്ക് എത്താത്തതും ആശങ്കയുയര്‍ത്തുന്നുണ്ടെങ്കിലും എടികെക്കെതിരെ നേടിയ വിജയം മുംബൈയ്‌ക്കെതിരെയും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ

ഐഎസ്എല്‍: ആത്മവിശ്വാസത്തോടെ ബ്ലാസറ്റേഴ്‌സ് ഇന്ന് മുംബൈയ്‌ക്കെതിരെ
X

കൊച്ചി: ഐഎസ് എല്‍ ആറാം സീസണിലെ ചിരവൈരികളായ എടികെക്കെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസവുമായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് തുടര്‍ച്ചയായ രണ്ടാം ഹോം മല്‍സരത്തിനിറങ്ങുന്നു. വൈകിട്ട് 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ മല്‍സരത്തില്‍ മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍. ആദ്യ മല്‍സരത്തില്‍ കരുത്തരായ എടികെയോട് പിന്നില്‍ നിന്ന ശേഷം പൊരുതികളിച്ച ബ്ലാസ്‌റ്റേഴ്‌സ് 2-1 ന് ജയിച്ചിരുന്നു. ഈ സീസണിലെ ആദ്യ മല്‍സരമാണ് ഇന്ന് മുംബൈ സിറ്റിക്ക്. പരിക്കും താരങ്ങള്‍ ഒത്തിണക്കത്തിലേക്ക് എത്താത്തതും ആശങ്കയുയര്‍ത്തുന്നുണ്ടെങ്കിലും എടികെക്കെതിരെ നേടിയ വിജയം മുംബൈയ്‌ക്കെതിരെയും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ.

കഴിഞ്ഞ മല്‍സരത്തില്‍ പരിക്കേറ്റ മിഡ്ഫീല്‍ഡര്‍ മരിയോ ആര്‍ക്വസ് ഇന്ന് ബ്ലാസ്റ്റേഴ്സിനായി കളിച്ചേക്കില്ല. മുംബൈക്കെതിരായ മല്‍സരത്തില്‍ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്ന സൂചനയാണ് മുഖ്യ കോച്ച് ഷട്ടോരി നല്‍കത്. ആര്‍ക്വസ് കളിച്ചില്ലെങ്കില്‍ മധ്യനിരയുടെയും സ്‌ട്രൈക്കര്‍ ഒഗ്ബെച്ചെയുടെയും കൂടുതല്‍ അധ്വാനിച്ച് കളിക്കേണ്ടി വരും.എടികെയ്ക്കെതിരെ രണ്ടാം പകുതിയില്‍ പകരക്കാരനായാണ് ആര്‍ക്വസ് കളത്തിലിറങ്ങിയത്. എന്നാല്‍ വീണ്ടുംപരിക്കേറ്റതിനെ തുടര്‍ന്ന് താരത്തെ കോച്ചിന് പിന്‍വലിക്കേണ്ടിവന്നു. സഹല്‍ അബ്ദുള്‍ സമദ് ഇന്നും ആദ്യ ഇലവനില്‍ ഇറങ്ങുന്ന കാര്യത്തില്‍ ഉറപ്പില്ല. പ്രീസീസണ്‍ സമയത്ത് ഇന്ത്യന്‍ ക്യാംപിലായതിനാല്‍ താന്‍ കളിക്കുന്ന ശൈലിയിലേക്ക് സഹല്‍ എത്താന്‍ സമയം എടുക്കുമെന്ന് കഴിഞ്ഞ ദിവസം ഷട്ടോരി പറഞ്ഞിരുന്നു. പ്രശാന്തും നര്‍സാരിയും സിഡോന്‍ചയുമായിരിക്കും ഇന്നും മധ്യനിരയില്‍ നിറയുക. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ജീക്സണ്‍ സിങും മുഹമ്മദ് നിങും എത്തും.

പ്രതിരോധത്തില്‍ ജെയ്റോ റോഡ്രിഗസിന്റേത് മികച്ച പ്രകടനമായിരുന്നു എടികെയ്ക്കെതിരെ. എടികെയുടെ നിരവധി മുന്നേറ്റങ്ങളുടടെ മുനയൊടിച്ചത് ജെയ്റോയുടെ മികച്ച ഇടപെടലായിരുന്നു.സുയിവര്‍ലൂണും സെന്‍ട്രല്‍ ഡിഫന്‍ഡറായി ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിക്കുമെന്നാണ് സൂചന. ടി പി രഹനേഷിന്റെ പരിക്ക് ഭേദമാവാത്തതിനാല്‍ ഗോള്‍ കീപ്പറായി ബിലാല്‍ ഖാന്‍ തുടരുമെന്ന സൂചനയാണ് കോച്ച് നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ ടീമിനെ പ്ലേ ഓഫിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച പൗളോ മച്ചാഡോ, മൊദു സോഗൗ എന്നിവരിലാണ് മുംബൈയുടെ ഇത്തവണത്തെയും പ്രതീക്ഷ. റൗളിന്‍ ബോര്‍ജസ്, റെയ്നിയര്‍ ഫെര്‍ണാണ്ടസ് തുടങ്ങിയ ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍മാരില്‍ നിന്നും ടീം മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. ടീമിനൊപ്പം പുതുതായി ചേര്‍ന്ന സെര്‍ജ് കെവിന്‍, അമിന്‍ ചെര്‍മിറ്റി എന്നിവരുടെ സാനിധ്യവും ടീമിന് കരുത്താകും.

Next Story

RELATED STORIES

Share it