Football

ഏഷ്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബുകളിലൊന്നായി കേരള ബ്ലാസ്റ്റേഴ്സ്: ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സ് ദശലക്ഷം കവിഞ്ഞു

ആദ്യമായാണ് ഐഎസ്എല്ലില്‍ കളിക്കുന്ന ഒരു ടീമിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ആരാധകരുടെ എണ്ണം ഒരു ദശലക്ഷം കടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2014 മെയ് 14ന് അന്ന് ഐഎസ്എല്ലില്‍ കളിച്ചിരുന്ന എട്ടു ക്ലബുകളില്‍ ഒന്നായി രൂപം കൊണ്ട കേരള ബ്ലാസ്റ്റേഴ്സിന് നിലവില്‍ ഫേസ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളില്‍ കൂടി 3.9ദശലക്ഷം ആരാധകരാണ് ഉള്ളത്

ഏഷ്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബുകളിലൊന്നായി കേരള ബ്ലാസ്റ്റേഴ്സ്:                                                                        ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സ്   ദശലക്ഷം കവിഞ്ഞു
X

കൊച്ചി : രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബ്ബെന്ന ഖ്യാതി ഇനി കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അണിനിരക്കുന്ന 10 ടീമുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ദശലക്ഷം കവിഞ്ഞു. ആദ്യമായാണ് ഐഎസ്എല്ലില്‍ കളിക്കുന്ന ഒരു ടീമിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ആരാധകരുടെ എണ്ണം ഒരു ദശലക്ഷം കടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2014 മെയ് 14ന് അന്ന് ഐഎസ്എല്ലില്‍ കളിച്ചിരുന്ന എട്ടു ക്ലബുകളില്‍ ഒന്നായി രൂപം കൊണ്ട കേരള ബ്ലാസ്റ്റേഴ്സിന് നിലവില്‍ ഫേസ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളില്‍ കൂടി 3.9ദശലക്ഷം ആരാധകരാണ് ഉള്ളത്. രാജ്യത്തെ മറ്റ് ഫുട്‌ബോള്‍ ക്ലബുകളെ അപേക്ഷിച്ച് ഇതു വളരെ വലുതാണ്. മാത്രമല്ല ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഞ്ചാമത്തെ ഫുട്‌ബോള്‍ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്പോര്‍ട്‌സ് ഇനമായ ക്രിക്കറ്റിലെ ചില ഐപിഎല്‍ ടീമുകളേക്കാള്‍ ആരാധകരുണ്ട് കേരള ബ്ലാസ്റ്റേഴ്സിന് എന്നത് ക്ലബിനുള്ള മികച്ച പിന്തുണ വ്യക്തമാക്കുന്നു.

ഐഎസ്എല്ലിലെ മൊത്തം കാഴ്ചക്കാരില്‍ 45ശതമാനവും, കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ക്കാണുള്ളതെന്ന് ക്ലബ്ബ് അധികൃതര്‍ പറയുന്നു.. കേരളത്തിലെ ഏറ്റവും അധികം ആളുകള്‍ കണ്ടിട്ടുള്ള ആദ്യം പത്തു പരിപാടികളില്‍ സ്ഥിരമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളികള്‍ ഉള്‍പ്പെടുന്നുണ്ട്. ഏറ്റവും അധികം ആരാധകര്‍ സ്റ്റേഡിയത്തില്‍ തിങ്ങികൂടുന്ന 10 യൂറോപ്പ് ഇതര ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ശരാശരി 40000 ആരാധകരാണ് കളി കാണാനായി എത്തുന്നത്. 2018 ലെ ഐഎസ്എല്‍ ബെസ്റ്റ് പിച്ച് ഓഫ് ദി ഇയര്‍ പുരസ്‌കാരം' ബ്ലാസ്റ്റേഴ്സ് കരസ്ഥമാക്കിയിരുന്നു.'ഒരു ഫുട്‌ബോള്‍ ക്ലബ്ബെന്ന നിലയില്‍ എല്ലാ വശങ്ങളിലും ഞങ്ങള്‍ക്ക് ശക്തമായ വളര്‍ച്ചാ അടിസ്ഥാനങ്ങളുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ്ബായി മാറുന്നതിനുള്ള യാത്രയിലാണ് തങ്ങളെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ വിരേന്‍ ഡി സില്‍വ പറഞ്ഞു.സോഷ്യല്‍ മീഡിയ ആശയവിനിമയവും ഇടപഴകലും ഇതിന്റെ മറ്റൊരു പ്രകടനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it