Football

കെ പി രാഹുല്‍ കേരള ബ്ലാസ്റ്റേഴ്സില്‍

ബ്ലാസ്റ്റേഴ്സില്‍ എത്തും മുന്‍പ് ഇന്ത്യന്‍ ആരോസ് ടീമില്‍ അംഗമായിരുന്നു കെ പി രാഹുല്‍.സ്വന്തം നാടിന്റെ ടീമിന് വേണ്ടി കളിക്കാന്‍ കഴിയുന്നതില്‍ അവസരം കിട്ടിയതില്‍ അതിയായി സന്തോഷിക്കുന്നതായും, ക്ലബ്ബിന്റെ ലക്ഷ്യത്തിനൊത്തു മുന്നേറാന്‍ താന്‍ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും രാഹുല്‍ പറഞ്ഞു

കെ പി രാഹുല്‍ കേരള ബ്ലാസ്റ്റേഴ്സില്‍
X

കൊച്ചി: കെ പി രാഹുല്‍ കേരള ബ്ലാസ്റ്റേഴ്സുമായി കരാറില്‍ ഒപ്പിട്ടു.വളരെ ചെറുപ്പത്തില്‍ തന്നെ ഫുട്ബാള്‍ കരിയര്‍ ആയി തിരഞ്ഞെടുത്ത തൃശൂര്‍ സ്വദേശിയായ രാഹുല്‍ തൃശ്ശൂര്‍ ജില്ല ടീം അംഗമാവുകയും കല്‍ക്കത്തയില്‍ നടന്ന അണ്ടര്‍ 14 അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിഥികരിക്കുകയു ചെയ്തിട്ടുണ്ട്.ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ഫിഫ വോള്‍ഡ് കപ്പില്‍ ഇന്ത്യന്‍ കുപ്പായം അണിയാന്‍ രാഹുലിനായി.ബ്ലാസ്റ്റേഴ്സില്‍ എത്തും മുന്‍പ് ഇന്ത്യന്‍ ആരോസ് ടീമില്‍ അംഗമായിരുന്നു കെ പി രാഹുല്‍.സ്വന്തം നാടിന്റെ ടീമിന് വേണ്ടി കളിക്കാന്‍ കഴിയുന്നതില്‍ അവസരം കിട്ടിയതില്‍ അതിയായി സന്തോഷിക്കുന്നതായും, ക്ലബ്ബിന്റെ ലക്ഷ്യത്തിനൊത്തു മുന്നേറാന്‍ താന്‍ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും രാഹുല്‍ പറഞ്ഞു.സ്വന്തം ആരാധകരുടെ മുന്നില്‍ കളിക്കാനായി കാത്തിരിക്കുന്നു.വിങ്ങര്‍ ആയും സ്ട്രൈക്കര്‍ ആയും ഒന്നിലധികം പൊസിഷനുകളില്‍ കളിക്കാന്‍ കഴിയുന്ന താരമാണ് രാഹുലെന്നും ഗോള്‍ നേടാനും , അസിസ്റ്റു ചെയ്യാനും കഴിയുന്ന നിശ്ചയ ദര്‍ഢ്യമുള്ള കളിക്കാരനായി രാഹുലിനെ ഉപയോഗിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ എല്‍ക്കോ ഷറ്റോറി പറഞ്ഞു.

Next Story

RELATED STORIES

Share it