ഐഎസ്എല്: ജീക്സണ് സിങ് കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാര് മുന്ന് വര്ഷത്തേക്ക് കൂടി നീട്ടി
2017 അണ്ടര്-17 ഫിഫ ലോകകപ്പില് ഇന്ത്യന് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജീക്സണ് ഫിഫ ടൂര്ണമെന്റിലെ ഇന്ത്യയുടെ ആദ്യത്തെ ഗോള് നേടിയതിനൊപ്പം ലോകകപ്പില് ഇന്ത്യയുടെ ഏക ഗോളിന് അവകാശിയാവുകയും ചെയ്തിരുന്നു.ലോകകപ്പിലെയും, ഇന്ത്യന് ആരോസിനൊപ്പം ഐലീഗിലെയും മികച്ച പ്രകടനങ്ങളാണ്, ജീക്സണ് സിങിനെ 2018ല് കേരള ബ്ലാസ്റ്റേഴ്സ് റിസര്വ് ടീമിനൊപ്പമെത്തിച്ചത്. 2019-20 ഐഎസ്എല് സീസണില് താരത്തിന് ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു

കൊച്ചി: യുവ മിഡ്ഫീല്ഡര് ജീക്സണ് സിങ് തൗനോജവുമായുള്ള കരാര് മൂന്നു വര്ഷത്തേക്ക് കൂടി ദീര്ഘിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 19കാരനായ മണിപ്പൂരി താരം 2023 വരെ ക്ലബ്ബില് തുടരും. ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലായിരുന്നു ജീക്സണ് സിങിന്റെ ജനനം. പരിശീലകനായ പിതാവ് തന്നെയാണ് താരത്തെ കായികരംഗത്തേക്ക് പരിചയപ്പെടുത്തിയത്. 11ാം വയസില് ചണ്ഡിഗഡ് ഫുട്ബോള് അക്കാദമിയില് ചേര്ന്നായിരുന്നു കരിയര് ആരംഭം. തന്റെ കഴിവുകള് മെച്ചപ്പെടുത്താന് നാലു വര്ഷത്തോളം ഈ അക്കാദമിയില് താരം ചെലവഴിച്ചു. ജീക്സണിന്റെ കായികക്ഷമതയിലും വൈദഗ്ധ്യത്തിലും മിനര്വ പഞ്ചാബിന് മതിപ്പ് തോന്നിയതോടെ 2016ല് അവരുടെ അക്കാദമി ടീമിനൊപ്പം ചേര്ന്നു. ഒരു വര്ഷം റിസര്വ് ടീമിനൊപ്പം ചെലവഴിച്ച ശക്തനായ സെന്ട്രല് ഡിഫന്സീവ് മിഡ്ഫീല്ഡര്ക്ക്, വായ്പ അടിസ്ഥാനത്തില് ഇന്ത്യന് ആരോസില് ചേരുന്നതിന് മുമ്പ് ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റവും നല്കി.
2017 അണ്ടര്-17 ഫിഫ ലോകകപ്പില് പങ്കെടുത്ത ഇന്ത്യന് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജീക്സണ് ഫിഫ ടൂര്ണമെന്റിലെ ഇന്ത്യയുടെ ആദ്യത്തെ ഗോള് നേടിയതിനൊപ്പം ലോകകപ്പില് ഇന്ത്യയുടെ ഏക ഗോളിന് അവകാശിയാവുകയും ചെയ്തു.ലോകകപ്പിലെയും, ഇന്ത്യന് ആരോസിനൊപ്പം ഐലീഗിലെയും മികച്ച പ്രകടനങ്ങളാണ്, ജീക്സണ് സിങിനെ 2018ല് കേരള ബ്ലാസ്റ്റേഴ്സ് റിസര്വ് ടീമിനൊപ്പമെത്തിച്ചത്. 2019-20 ഐഎസ്എല് സീസണില് താരത്തിന് ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു, ആ സീസണില് മിഡ്ഫീല്ഡില് ഒരു അവിഭാജ്യ ഘടകമായി മാറിയ താരം സീസണില് 15 തവണ കളിക്കാനിറങ്ങി.
ജീക്സണ് തങ്ങളുമായുള്ള കരാര് നീട്ടിയതില് സന്തുഷ്ടനാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്ട്ടിങ് ഡയറക്ടര് കരോലിസ് സ്കിന്കിസ് പറഞ്ഞു. അദ്ദേഹം ഒരു യഥാര്ഥ പ്രൊഫഷണലാണ്, ഒപ്പം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്തോടെ പരിശീലനത്തില് എല്ലായ്പ്പോഴും നല്ല മനോഭാവവും പ്രകടിപ്പിക്കുന്നുണ്ടെന്നും കരോലിസ് സ്കിന്കിസ് പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള കരാര് നീട്ടുന്നതില് സന്തുഷ്ടനണെന്ന് ജീക്സണ് സിങ് പറഞ്ഞു. രാജ്യത്തെ ഏറ്റവം ആവേശം നിറഞ്ഞ ആരാധകരാണ് ക്ലബ്ബിനുള്ളതെന്നും കലൂരിലെ മഞ്ഞക്കടലിന്റെ മുന്നില് കളിക്കാന് കാത്തിരിക്കുകയാണെന്നും ജീക്സണ് സിങ് പറഞ്ഞു.
RELATED STORIES
പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ...
30 Jun 2022 1:31 PM GMT100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല ബാങ്കില് വിജിലൻസ്...
30 Jun 2022 11:57 AM GMTബംഗാളില് വീണ്ടും മമതയുടെ മുന്നേറ്റം: ഇടതിന്റെ അവസാന തുരുത്തായ...
30 Jun 2022 11:32 AM GMTബാലുശ്ശേരി കേസ് അട്ടിമറിക്കാന് സിപിഎം- പോലിസ് നീക്കം: എസ്ഡിപിഐ
30 Jun 2022 10:33 AM GMTബ്രൂവറി കേസ്:സര്ക്കാര് ഹരജി തള്ളി വിജിലന്സ് കോടതി;രേഖകള്...
30 Jun 2022 10:33 AM GMTകശ്മീരിലെ ജി20 യോഗം ബഹിഷ്കരിക്കാന് ചൈന, തുര്ക്കി, സൗദി എന്നിവരോട്...
30 Jun 2022 10:32 AM GMT