Football

ഐഎസ്എല്‍: വീണ്ടും സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്

ഒരു ഘട്ടത്തില്‍ പരാജയം മണത്തെങ്കിലും ഒടുവില്‍ എടികെയുടെ പിഴവില്‍ വീണ സെല്‍ഫ് ഗോളിന്റെ കനിവിലാണ് ബ്ലാസ്റ്റേഴ്‌സ് 1-1 ന് സമനിലയില്‍ കളി അവസാനിപ്പിച്ചത്.

ഐഎസ്എല്‍: വീണ്ടും സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്
X

കൊച്ചി: ഐഎസ്്എലില്‍ എടികെക്കെതിരെ ഈ സീസണിലെ രണ്ടാം കൊതിച്ചിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും സമനില കുരുക്ക്.ഒരു ഘട്ടത്തില്‍ പരാജയം മണത്തെങ്കിലും ഒടുവില്‍ എടികെയുടെ പിഴവില്‍ വീണ സെല്‍ഫ് ഗോളിന്റെ കനിവിലാണ് ബ്ലാസ്റ്റേഴ്‌സ് 1-1 ന് സമനിലയില്‍ കളി അവസാനിപ്പിച്ചത്.പുതിയ കോച്ച് ലെനോയുടെ ശിക്ഷണത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടും മാറിയിട്ടില്ല എന്നു തെളിയിക്കുന്നതായി ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടത്തിയ പ്രകടനവും. ഒരു ഗോളിന് പിന്നില്‍ നിന്നശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില നേടിയത്. കളിയുടെ 85-ാം മിനിറ്റില്‍ എഡു ഗാര്‍ഷ്യയുടെ ഗോളില്‍ എടികെ ലീഡ് നേടിയെങ്കിലും മൂന്നുമിനിറ്റിനുശേഷം ജോണ്‍ ജോണ്‍സണിന്റെ സെല്‍ഫ് ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ എത്തിയത്. ആളൊഴിഞ്ഞ ഗ്യാലറിക്ക് മുന്നിലായിരുന്നു മത്സരം. തുടര്‍ച്ചയായ തോല്‍വികളും സമനിലകളും ആരാധകരെ സ്‌റ്റേഡിയത്തില്‍ നിന്നകറ്റി.

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന്് വ്യത്യസ്തമാായി കോച്ച് ലെനോയുടെ ശിക്ഷണത്തില്‍ ടീം ഫോര്‍മേഷനില്‍ കാര്യമായ മാറ്റം വരുത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. പതിവുശൈലിയായ 4-1-4-1 രീതിക്കുപകരം 4-3-3ശൈലിയിലാണ് പുതിയ കോച്ച് ബ്ലാസ്‌റ്റേഴ്‌സിനെ അണിനിരത്തിയത്. പൊപ്‌ലാന്റിക്കിനൊപ്പം പ്രശാന്തും ദുംഗലും സ്‌ട്രൈക്കര്‍മാരായി ടീമില്‍ ഇടംനേടി. സ്‌റ്റൊയാനോവിച്ചും ക്രമരാവിച്ചും സഹലും മധ്യനിരയില്‍ കളിമെനയാന്‍ ഇറങ്ങി.ഇരുടീമുകളും ആദ്യപകുതിയില്‍ മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഷൂട്ടര്‍മാര്‍ക്ക് പിഴച്ചതോടെ ആദ്യപകുതി ഗോള്‍രഹിതമായി. എങ്കിലും ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ മികച്ചുനിന്നത് എടികെയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ഗോളി ധീരജ് സിങ്ങിന്റെയും പ്രതിരോധത്തിന്റെയും മികച്ച പ്രകടനമാണ് കൂടുതല്‍ ഗോള്‍ വഴങ്ങാതെ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചുകൊണ്ടിരുന്നത്.

പുതിയ പരിശീലകന്‍ വന്നിട്ടും തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കളിയില്‍ വലിയ മാറ്റമുണ്ടായില്ല. മുന്നേറ്റത്തില്‍ വിദേശ താരങ്ങളായ മറ്റിയോ പൊപ്ലാട്ട്‌നിക്കും സ്ലവീസ സ്‌റ്റൊയാനോവിച്ചും ഒരുമിച്ചിറങ്ങി. എങ്കിലും ഇതൊന്നും ടീമിന്റെ പ്രകടനത്തില്‍ ദൃശ്യമായില്ല.

ആദ്യപകുതിയെ അപേക്ഷിച്ച് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും വിജയം മാത്രം അകന്നു നിന്നു. 13 കളികള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്‌റ്റേഴ്‌സ് 10 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുമ്പോള്‍ എടികെ 17 പോയിന്റുമായി ആറാം സ്ഥാനത്തും നില്‍ക്കുന്നു. 31ന് ഡല്‍ഹി ഡൈനാമോസുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Next Story

RELATED STORIES

Share it