Football

ഇസ്രായേല്‍ കോച്ചിനെ ഒഴിവാക്കി; നോര്‍ത്ത് ഈസ്റ്റിനെ ആല്‍ബര്‍ട്ടോ അനീസേ പരിശീലിപ്പിക്കും

21 മല്‍സരങ്ങളില്‍ പരാജയമറിയാത്ത ഐ ലീഗ് റെക്കോഡ് ഗോകുലം നേടിയത് ആല്‍ബര്‍ട്ടോയ്ക്ക് കീഴിലാണ്.

ഇസ്രായേല്‍ കോച്ചിനെ ഒഴിവാക്കി; നോര്‍ത്ത് ഈസ്റ്റിനെ ആല്‍ബര്‍ട്ടോ അനീസേ പരിശീലിപ്പിക്കും
X

മണിപ്പൂര്‍: ഐഎസ്എല്ലിലെ തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് ഇസ്രായേല്‍ കോച്ച് മാര്‍ക്കോ ബാല്‍ബുള്ളിനെ പുറത്താക്കി ക്ലബ്ബ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി. മാര്‍ക്കോയ്ക്ക് പകരം മുന്‍ ഗോകുലം കേരളാ എഫ് സി കോച്ച് ആല്‍ബര്‍ട്ടോ അനീസെ ചുമതലയേല്‍ക്കും. ഗോകുലത്തിനെ നേട്ടങ്ങളുടെ കൊടുമുടിയില്‍ എത്തിച്ച പരിശീലകനാണ് ഇറ്റലിയുടെ 38കാരനായ ആല്‍ബര്‍ട്ടോ. കഴിഞ്ഞ ജൂലായിലാണ് ആല്‍ബര്‍ട്ടോ ഗോകുലം വിട്ടത്. 21 മല്‍സരങ്ങളില്‍ പരാജയമറിയാത്ത ഐ ലീഗ് റെക്കോഡ് ഗോകുലം നേടിയത് ആല്‍ബര്‍ട്ടോയ്ക്ക് കീഴിലാണ്.







Next Story

RELATED STORIES

Share it