Football

ഐഎസ്എല്ലില്‍ അട്ടിമറി; മുംബൈ സിറ്റിക്ക് ഈസ്റ്റ് ബംഗാള്‍ ഷോക്ക്; തുടര്‍ച്ചയായ രണ്ടാം തോല്‍വി

52ാം മിനിറ്റില്‍ നയോരം സിങാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്.

ഐഎസ്എല്ലില്‍ അട്ടിമറി; മുംബൈ സിറ്റിക്ക് ഈസ്റ്റ് ബംഗാള്‍ ഷോക്ക്; തുടര്‍ച്ചയായ രണ്ടാം തോല്‍വി
X



മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഷീല്‍ഡ് ജേതാക്കള്‍ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇന്ന് നടന്ന മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വിയാണ് ടേബിള്‍ ടോപേഴ്‌സ് വഴങ്ങിയത്. 52ാം മിനിറ്റില്‍ നയോരം സിങാണ് ഈസ്റ്റ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്. മുംബൈ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ഈസ്റ്റ് ബംഗാളിനെ നേരിടാനിറങ്ങിയത്. ഇത് അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. ആദ്യ പകുതിയില്‍ മുംബൈ ആധിപത്യമാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ മികച്ച ഫോമിലേക്ക് വരികയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ ബെംഗളൂരു എഫ്‌സിയും മുംബൈയെ വീഴ്ത്തിയിരുന്നു. മുംബൈയുടെ സീസണിലെ ആദ്യ തോല്‍വി ആയിരുന്നു അത്. ലീഗില്‍ ഈസ്റ്റ് ബംഗാള്‍ ഒമ്പതാം സ്ഥാനത്താണ്.




Next Story

RELATED STORIES

Share it