Football

ഐഎസ്എല്‍; ഷീല്‍ഡ് ചാംപ്യന്‍മാരായ മുംബൈയുടെ കുതിപ്പിന് ബെംഗളൂരു ബ്ലോക്ക്; ബ്ലാസ്‌റ്റേഴ്‌സിന് നെഞ്ചിടിപ്പ്

എടികെയും ബ്ലാസ്‌റ്റേഴ്‌സും പ്ലേ ഓഫ് മാത്രം ലക്ഷ്യംവച്ചാണ് ഇറങ്ങുക.

ഐഎസ്എല്‍; ഷീല്‍ഡ് ചാംപ്യന്‍മാരായ മുംബൈയുടെ കുതിപ്പിന് ബെംഗളൂരു ബ്ലോക്ക്; ബ്ലാസ്‌റ്റേഴ്‌സിന് നെഞ്ചിടിപ്പ്
X


മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ ഷീല്‍ഡ് ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ് സിയെ തകര്‍ത്തെറിഞ്ഞ് ബെംഗളൂരു എഫ്‌സി. 18മല്‍സരങ്ങളിലെ മുംബൈയുടെ അപരാജിത കുതിപ്പിനാണ് സുനില്‍ ഛേത്രിയും സംഘവും തടയിട്ടത്.2-1നാണ് ബെംഗളൂരുവിന്റെ ജയം. പുതുവര്‍ഷത്തില്‍ ബെംഗളൂരു തോല്‍വി അറിയാതെ കുതിക്കുകയാണ്. 57ാം മിനിറ്റില്‍ സുനില്‍ ഛേത്രിയും 70ാം മിനിറ്റില്‍ ഹാവി ഹെര്‍ണാണ്ടസുമാണ് ബെംഗളൂരുവിന്റെ ഗോളുകള്‍ നേടിയത്. 77ാം മിനിറ്റില്‍ മൗര്‍ത്തദാ ഫാള്‍ മുംബൈയുടെ ആശ്വാസ ഗോള്‍ നേടി.


ബെംഗളൂരുവിന്റെ ജയം തിരിച്ചടിയായത് കേരളാ ബ്ലാസ്‌റ്റേഴ്‌സിനാണ്. ബെംഗളൂരു പോയിന്റ് നിലയില്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമെത്തി. ഇതോടെ ശനിയാഴ്ച എടികെയ്‌ക്കെതിരേയുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ മല്‍സരം അതിനിര്‍ണ്ണായകമാവും. എടികെയും ബ്ലാസ്‌റ്റേഴ്‌സും പ്ലേ ഓഫ് മാത്രം ലക്ഷ്യംവച്ചാണ് ഇറങ്ങുക.





Next Story

RELATED STORIES

Share it