Football

മുഹമ്മദ് റഫീഖിനെ സ്വന്തമാക്കി ചെന്നൈയിന്‍ എഫ്‌സി

ഇന്ത്യയ്ക്കായി 12 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

മുഹമ്മദ് റഫീഖിനെ സ്വന്തമാക്കി ചെന്നൈയിന്‍ എഫ്‌സി
X


ചെന്നൈ: ഈസ്റ്റ് ബംഗാളിന്റെ പ്രമുഖ താരം മുഹമ്മദ് റഫീഖിനെ ഐഎസ് എല്‍ ക്ലബ്ബ് ചെന്നൈയിന്‍ എഫ്‌സി സൈന്‍ ചെയ്തു. കൊല്‍ക്കത്താ താരത്തെ രണ്ട് വര്‍ഷത്തേക്കാണ് ചെന്നൈയിന്‍ സ്വന്തമാക്കിയത്. 31 കാരനായ റഫീഖ് മദ്ധ്യനിര താരമാണ്. മുമ്പ് മുംബൈ എഫ് സിക്കു വേണ്ടിയും കേരളാ ബ്ലാസ്റ്റേഴ്‌സിനായും കളിച്ചിട്ടുണ്ട്. ഐഎസ്എല്ലിന്റെ പ്രഥമ സീസണില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കൊപ്പം കിരീടം നേടിയിട്ടുണ്ട്. 2016ലായിരുന്നു ബ്ലാസ്റ്റേഴ്‌സിനൊപ്പം റണ്ണേഴ്‌സ് അപ്പായത്. ഏത് പൊസിഷനിലും മികവ് പ്രകടിപ്പിക്കുന്ന താരമാണ്. ഇന്ത്യയ്ക്കായി 12 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it