ഐഎസ്എല്‍; ഫൈനല്‍ ടിക്കറ്റിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും
ജെംഷഡ്പൂരിന്റെ ലക്ഷ്യമാവാട്ടെ ആദ്യ ഫൈനലും.

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി രണ്ടാം പാദ മല്‍സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ലീഗ് വിന്നേഴ്‌സ് ആയ ജെംഷഡ്പൂര്‍ എഫ്‌സിയെ ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. എന്നാല്‍ തുടര്‍ച്ചയായ ഏഴ് വിജയങ്ങളുമായി കുതിച്ച ജെംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്‌സിനെ ഏത് വിധേനെയും വീഴ്ത്താനായാണ് ഇറങ്ങുന്നത്. ഇന്ന് സമനില നേടിയാലും ബ്ലാസ്റ്റേഴ്‌സിനായി ജയിക്കാം. പുതിയ തന്ത്രങ്ങളുമായി ഓവന്‍ കോയ്‌ലിന്റെ ശിഷ്യര്‍ ഇറങ്ങുമ്പോള്‍ ഇവാന്‍ വുകമാനോവിച്ചിന്റെ ശിഷ്യര്‍ക്ക് നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം മൂന്നാം ഐഎസ്എല്‍ ഫൈനലാണ്. ജെംഷഡ്പൂരിന്റെ ലക്ഷ്യമാവാട്ടെ ആദ്യ ഫൈനലും.

ഐഎസ്എല്‍ ചരിത്രം ബ്ലാസ്റ്റേഴ്‌സിന് തുണ
ലീഗിന്റെ ചരിത്രത്തിലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനലുകള്‍ ടീമിനൊപ്പം എന്നും നിലകൊണ്ടിട്ടുണ്ട്. ഐഎസ്എല്ലില്‍ ആദ്യ ഫൈനലില്‍ കളിച്ച ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിന്‍ എഫ്‌സിയെയാണ് അന്ന് ടീം പരാജയപ്പെടുത്തിയത്. 2016ലും ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ കടന്നിരുന്നു. അന്ന് ഡല്‍ഹി ഡൈനാമോസ് ആയിരുന്നു എതിരാളികള്‍. മൂന്നാം ഫൈനല്‍ പ്രവേശനത്തിനായി മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരിക്കുകയാണ്.
RELATED STORIES
ഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT