Football

ഐഎസ്എല്‍; ഈസ്റ്റ് ബംഗാളിന്റെ വന്‍ തിരിച്ചുവരവ്; ചെന്നൈയിനെ പിടിച്ചുകെട്ടി

സമനിലയോടെ ഈസ്റ്റ് ബംഗാള്‍ 11ല്‍ നിന്ന് 10ാം സ്ഥാനത്തേക്ക് കയറി.

ഐഎസ്എല്‍; ഈസ്റ്റ് ബംഗാളിന്റെ വന്‍ തിരിച്ചുവരവ്; ചെന്നൈയിനെ പിടിച്ചുകെട്ടി
X


വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിന്റെ ക്ലാസ്സിക്ക് തിരിച്ചുവരവ്. ലീഗില്‍ ആറാം സ്ഥാനത്തുള്ള ചെന്നൈയിനെ ഈസ്റ്റ് ബംഗാള്‍ 2-2നാണ് തളച്ചത്. സമനിലയോടെ ഈസ്റ്റ് ബംഗാള്‍ 11ല്‍ നിന്ന് 10ാം സ്ഥാനത്തേക്ക് കയറി.


രണ്ടാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരം ഹിറാ മൊനഡലിന്റെ സെല്‍ഫ് ഗോളിന്റെ ബലത്തില്‍ ചെന്നൈയിന്‍ ലീഡെടുത്തിരുന്നു. തുടര്‍ന്ന് 14ാം മിനിറ്റില്‍ ചെന്നൈയിന്‍ നിന്തോയ് മീതെയിലൂടെ ലീഡ് വര്‍ദ്ധിപ്പിച്ചു. തുടര്‍ന്നാണ് ഈസ്റ്റ് ബംഗാള്‍ മല്‍സരത്തിലേക്ക് തിരിച്ചുവന്നത്. തുടര്‍ന്നുള്ള നിരന്തരം ആക്രമണങ്ങള്‍ക്കൊടുവില്‍ 61ാം മിനിറ്റില്‍ സിഡോബലിലൂടെ ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. മികച്ച ഫ്രീകിക്കിലൂടെ ആയിരുന്നു താരത്തിന്റെ ഗോള്‍. ചെന്നൈ വിജയം ഉറപ്പിച്ച നിമിഷങ്ങളിലാണ് നംതെയുടെ ഗോള്‍ വരുന്നത്. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിലാണ് നംതെയിലൂടെ ഈസ്റ്റ് ബംഗാള്‍ തിരിച്ചടിച്ചത്. ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് കയറാമെന്ന ചെന്നൈയിന്‍ മോഹങ്ങളെയാണ് നംതെ തകര്‍ത്തത്.




Next Story

RELATED STORIES

Share it