ഐഎസ്എല്‍; പൊരുതി വീണ് നോര്‍ത്ത് ഈസ്റ്റ്; ജെംഷഡ്പൂര്‍ സെമിക്കരികെ
85ാം മിനിറ്റില്‍ ജോര്‍ദ്ദാന്‍ മുറെയാണ് ജെംഷഡ്പൂരിന്റെ വിജയ ഗോള്‍ നേടിയത്.

വാസ്‌കോ: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന്റെ തകര്‍പ്പന്‍ ഫോമിനെ മറികടന്ന് ജെംഷഡ്പൂരിന് ജയം. 3-2ന് ജയിച്ച ജെംഷഡ്പൂര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് സെമി ബെര്‍ത്തിനരികെയെത്തി.ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദിനേക്കാള്‍ ഒരു മല്‍സരം കുറച്ച് കളിച്ച ജെംഷഡ്പൂരിന് 34 പോയിന്റാണുള്ളത്.

85ാം മിനിറ്റില്‍ ജോര്‍ദ്ദാന്‍ മുറെയാണ് ജെംഷഡ്പൂരിന്റെ വിജയ ഗോള്‍ നേടിയത്.സെമിന്‍ലെന്‍ ദുംഗല്‍ (35), ഗ്രേഗ് സ്റ്റുവര്‍ട്ട് (59) എന്നിവരാണ് വിജയികള്‍ക്കായി ആദ്യം വലകുലിക്കിയത്. എന്നാല്‍ 66, 68 മിനിറ്റുകളിലായി രണ്ട് സൂപ്പര്‍ ഗോളുകളിലൂടെ നോര്‍ത്ത് ഈസ്റ്റ് മികച്ച തിരിച്ചുവരവ് നടത്തി. ലാല്‍ദന്‍മാവിയ, മാര്‍സിലിനോ എന്നിവരാണ് 10ാം സ്ഥാനക്കാര്‍ക്കായി വലകുലിക്കിയത്. മല്‍സരം സമനിലയില്‍ പിടിച്ചുവെന്ന ആശ്വാസത്തില്‍ നോര്‍ത്ത് ഈസ്റ്റ് നില്‍ക്കുമ്പോഴാണ് മുറെ അവതരിച്ചത്. നോര്‍ത്ത് ഈസ്റ്റ് ചെറുത്ത് നില്‍പ്പ് അതിജീവിച്ച് ജെംഷഡ്പൂര്‍ 86ാം മിനിറ്റിലാണ് ജയം എത്തിപ്പിടിച്ചത്.
RELATED STORIES
'പ്രായം കൂട്ടിക്കാണിച്ച് ഇനി ഇന്‍സ്റ്റഗ്രാമില്‍ കയറാമെന്ന് കരുതേണ്ട'
27 Jun 2022 7:45 PM GMTഒരു കണ്‍പീലിയുടെ നീളം, ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തി...
27 Jun 2022 7:25 PM GMTജോര്‍ദാനില്‍ വിഷവാതക ദുരന്തം; 10 മരണം, 250 ലധികം പേര് ആശുപത്രിയില്‍...
27 Jun 2022 7:05 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: ഉദ്ധവ് താക്കറെ രണ്ടുതവണ...
27 Jun 2022 6:49 PM GMTസുപ്രീംകോടതിയിലും ആര്‍എസ്എസ് പിടിമുറുക്കി: എം എ ബേബി
27 Jun 2022 6:29 PM GMTപത്തനംതിട്ട വെണ്ണിക്കുളത്ത് വ്യാപാരിക്ക് വെട്ടേറ്റു
27 Jun 2022 6:16 PM GMT