Football

ഐഎസ്എല്‍; എടികെ രണ്ടില്‍; നോര്‍ത്ത് ഈസ്റ്റിന് രക്ഷയില്ല

നോര്‍ത്ത് ഈസ്റ്റിന്റെ ഏക ഗോള്‍ മലയാളി താരം വി പി സുഹൈറിന്റെ വകയായിരുന്നു.

ഐഎസ്എല്‍; എടികെ രണ്ടില്‍; നോര്‍ത്ത് ഈസ്റ്റിന് രക്ഷയില്ല
X

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍ രണ്ടാം സ്ഥാനത്ത്.ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിട്ട എടികെ 3-1ന്റെ ജയമാണ് നേടിയത്. തോല്‍വിയോടെ നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്ത് തുടരുന്നു. ജോണി കൗക്കോ, ലിസ്റ്റണ്‍ കൊളാക്കോ, മന്‍വീര്‍ സിങ് എന്നിവരാണ് എടികെയ്ക്കായി സ്‌കോര്‍ ചെയ്തത്. നോര്‍ത്ത് ഈസ്റ്റിന്റെ ഏക ഗോള്‍ മലയാളി താരം വി പി സുഹൈറിന്റെ വകയായിരുന്നു. മല്‍സരത്തില്‍ ആദ്യം ലീഡെടുത്തത് നോര്‍ത്ത് ഈസ്റ്റായിരുന്നു.




Next Story

RELATED STORIES

Share it