Football

ഐഎസ്എല്‍; സെമി ഫിക്‌സ്ച്ചര്‍ പുറത്ത്; എവേ ഗോള്‍ നിയമം ഒഴിവാക്കും

ഇരുപാദങ്ങളിലുമായി കൂടുതല്‍ ഗോള്‍ നേടുന്ന ടീമിനെ വിജയി ആയി പ്രഖ്യാപിക്കും.

ഐഎസ്എല്‍; സെമി ഫിക്‌സ്ച്ചര്‍ പുറത്ത്; എവേ ഗോള്‍ നിയമം ഒഴിവാക്കും
X


വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങളുടെ ഫിക്‌സ്ച്ചറുകള്‍ പുറത്ത് വിട്ടു. ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡാണ് തിയ്യതികള്‍ പുറത്ത് വിട്ടത്. മാര്‍ച്ച് ഏഴിന് ലീഗ് മല്‍സരങ്ങള്‍ അവസാനിക്കും. സെമി ഫൈനല്‍ മല്‍സരങ്ങള്‍ 11ന് ആരംഭിക്കും. ആദ്യ പാദ മല്‍സരമാണ് 11ന് നടക്കുക. മാര്‍ച്ച് 12ന് രണ്ടാം സെമി ആദ്യപാദം നടക്കും. ആദ്യസെമിയുടെ രണ്ടാം പാദമല്‍സരം 15ന് നടക്കും. രണ്ടാം സെമിയുടെ രണ്ടാം പാദം 16നും നടക്കും. ഫൈനല്‍ 20ന് ഗോവയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അരങ്ങേറും. ഇത്തവണ സെമിയില്‍ എവേ ഗോള്‍ നിയമം ഒഴിവാക്കും. ഇരുപാദങ്ങളിലുമായി കൂടുതല്‍ ഗോള്‍ നേടുന്ന ടീമിനെ വിജയി ആയി പ്രഖ്യാപിക്കും.




Next Story

RELATED STORIES

Share it