ഐഎസ്എല്‍; ലീഡ് കളഞ്ഞ് കളിച്ച ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഐഎസ്എല്‍; ലീഡ് കളഞ്ഞ് കളിച്ച ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഹൈദരാബാദ്: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഹൈദരാബാദ് എഫ്‌സിക്കെതിരേ ഇന്ന് നടന്ന മൂന്നാം മല്‍സരത്തില്‍ 2-1നാണ് കേരളത്തിന്റെ തോല്‍വി. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് കേരളത്തിന്റെ പതനം. സീസണിലെ ആദ്യ എവേ മല്‍സരത്തില്‍ 34ാം മിനിറ്റിലാണ് കേരളം ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുള്‍ സമദിന്റെ പാസ്സില്‍ നിന്ന് കെ പി രാഹുലാണ് കിടിലന്‍ ഫിനിഷിങില്‍ ഗോള്‍ നേടിയത്.

ആദ്യ പകുതിയില്‍ മിന്നും പ്രകടനം പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ കളിമറന്നു. രണ്ടാം പകുതിയില്‍ ഹൈദരാബാദ് മുന്നേറുകയായിരുന്നു. 54ാം മിനിറ്റില്‍ സ്റ്റാങ്കോവിച്ചിന്റെ പെനാല്‍റ്റിയിലൂടെ അവര്‍ സമനില പിടിച്ചു. 58ാം മിനിറ്റില്‍ സഹലിന് പരിക്കേറ്റത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. പിന്നീട് 81ാം മിനിറ്റില്‍ മാര്‍സെലീനോ നേടിയ തകര്‍പ്പന്‍ ഫ്രീകിക്ക് ഹൈദരാബാദിന് ലീഡും വിജയവും നല്‍കുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ എടികെയെ തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം മല്‍സരത്തില്‍ മുംബൈയോടും തോറ്റിരുന്നു. ഹൈദരാബാദിന്റെ സീസണിലെ ആദ്യ ജയമാണിത്. ലീഗില്‍ കേരളത്തിന് മൂന്ന് പോയിന്റാണുള്ളത്.

RELATED STORIES

Share it
Top