ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്; ഇന്ത്യയ്ക്ക് സമനില

ഫൈനലില്‍ ഉത്തരകൊറിയ തജക്കിസ്താനെ നേരിടും.

ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്; ഇന്ത്യയ്ക്ക് സമനില

അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ സിറിയക്കെതിരേ ഇന്ത്യയ്ക്ക് സമനില. സമനിലയോടെ സിറിയയുടെ ഫൈനല്‍ മോഹം തകര്‍ന്നു. ഫൈനലില്‍ ഉത്തരകൊറിയ തജക്കിസ്താനെ നേരിടും. ഇരുവരും രണ്ട് മല്‍സരങ്ങള്‍ വീതം ജയിച്ചിട്ടുണ്ട്. ഒരു ജയമുള്ള സിറിയ ഇന്ന് ജയിച്ചിരുന്നെങ്കില്‍ ഗോള്‍ ശരാശരി അടിസ്ഥാനത്തില്‍ ഫൈനലില്‍ പ്രവേശിക്കുമായിരുന്നു.

ആദ്യ രണ്ട് മല്‍സരത്തില്‍ തോറ്റ ഇന്ത്യ വന്‍ മാറ്റങ്ങളുമായാണ് ഇന്നിറങ്ങിയത്. മികച്ച പ്രതിരോധമാണ് സിറിയക്കെതിരേ ഇന്ത്യ നടത്തിയത്. രണ്ടാം പകുതിയില്‍ 70ാം മിനിറ്റിലാണ് ഇന്ത്യ ലീഡ് നേടിയത്. യുവ സെന്റര്‍ ബാക്ക് നരേന്ദ്ര ഘലോട്ടാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാല്‍, കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഒരു പെനാല്‍റ്റിയിലൂടെ സിറിയ സമനില പിടിക്കുകയായിരുന്നു. ഫിറാസ് അല്‍ഖത്തീബാണ് സിറിയ്ക്കുവേണ്ടി ഗോള്‍ നേടിയത്.

RELATED STORIES

Share it
Top