ഇറ്റാലിയന്‍ സീരി എ; കിരീടത്തോടടുത്ത് ഇന്റര്‍മിലാന്‍; യുവന്റസിന് ജയം
യുവന്റസ് പാര്‍മയ്‌ക്കെതിരേ 3-1ന്റെ ജയം നേടി.

ടൂറിന്‍: 2010ന് ശേഷം ആദ്യമായി ഇറ്റാലിയന്‍ സീരി എ കിരീടം നേടാനുള്ള ഇന്റര്‍മിലാന്റെ കാത്തിരിപ്പിന് ദിവസങ്ങള്‍ മാത്രം. ഇന്ന് നടന്ന മല്‍സരത്തില്‍ സ്‌പെസിയ്‌ക്കെതിരെ സമനില പിടിച്ചതോടെ ഒന്നാം സ്ഥാനത്തുള്ള മിലാന്റെ ലീഡ് 10 പോയിന്റായി. ആദ്യം ലീഡെടുത്ത സ്‌പെസിയ്‌ക്കെതിരേ പെരിസിക്കിലൂടെ 39ാം മിനിറ്റിലാണ് ഇന്റര്‍ സമനില പിടിച്ചത്. 32 മല്‍സരങ്ങളില്‍ നിന്ന് ഇന്ററിന് 76 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള എ സി മിലാന് 66 പോയിന്റാണുള്ളത്. സസുഓളയ്‌ക്കെതിരേ ഇന്ന് നടന്ന മല്‍സരത്തില്‍ എ സി മിലാന്‍ 1-2ന് തോല്‍ക്കുകയും ചെയ്തു.മറ്റൊരു മല്‍സരത്തില്‍ യുവന്റസ് പാര്‍മയ്‌ക്കെതിരേ 3-1ന്റെ ജയം നേടി. ജയത്തോടെ യുവന്റസിന്റെ ടോപ് ഫോര്‍ പ്രതീക്ഷ സജീവമായി.മൂന്നാം സ്ഥാനത്തുള്ള യുവന്റസിന് 65 പോയിന്റുണ്ട്. യുവന്റസിനായി ലോബോ സില്‍വ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഡി ലിറ്റ് ഒരു ഗോള്‍ നേടി.
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്: സൈനികന് ഉള്പ്പെടെ ഏഴ് അസം സ്വദേശികള്...
2 July 2022 6:45 PM GMTഉദയ്പൂര് കൊലപാതകം: ആള്ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില് താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര് പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്ഹി വിമാനത്താളത്തില് ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില് അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT