ഇന്ത്യന്‍ സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനായി
കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സഹല്‍ അബ്ദുള്‍ സമദ് ഇത്തവണത്തെ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ക്ലബ്ബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. കൊല്‍ക്കത്തന്‍ വമ്പന്‍ ക്ലബ്ബായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സാണ് താരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. കരാര്‍ കാര്യത്തില്‍ ബാക്കി നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. നിലവില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റര്‍ ബോയാണ് സഹല്‍. താരവുമായി 2025 വരെ മഞ്ഞപ്പടയ്ക്ക് കരാറുണ്ട്. ഇതിനാല്‍ കേരള ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തുക ട്രാന്‍സ്ഫര്‍ ഫീ ഇനത്തില്‍ നല്‍കിയാവും മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് സഹലിന്റെ സേവനം സ്വന്തമാക്കുന്നത്. നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2.5 കോടി രൂപ സഹലിനെ വില്ക്കുമ്പോള് ട്രാന്‍സ്ഫര്‍ ഫീയായി ബ്ലാസ്റ്റേഴ്സിന് ലഭിക്കും. ഈ കരാര്‍ നടക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായി സഹല്‍ മാറുമെന്നാണ് സൂചന.
രാജ്യത്തെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ സഹല്‍ അബ്ദുള്‍ സമദ് 2017 മുതല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ട്. ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോര്‍ഡും സഹലിന്റെ പേരിലാണ്. 97 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയില്‍ സഹല്‍ കളിച്ചത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടിയ താരം 9 അസിസ്റ്റുകളും കരസ്ഥമാക്കി. കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലിലെത്തിയ 2021-22 സീസണില്‍ ഉജ്ജ്വല പ്രകടനമായിരുന്നു സഹലിന്റെത്. സമീപകാലത്ത് ഇന്ത്യന്‍ ദേശീയ ടീമിനൊപ്പവും ഉജ്ജ്വല പ്രകടനങ്ങളാണ് സഹല്‍ പുറത്തെടുക്കുന്നത്. ഇന്ത്യ കിരീടം ചൂടിയ സാഫ് കപ്പിലുള്‍പ്പെടെ താരം മിന്നിത്തിളങ്ങി. 2019 ല്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച സഹല്‍ 30 മത്സരങ്ങളാണ് ഇതുവരെ ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചത്.3 ഗോളുകളും കരസ്ഥമാക്കി.RELATED STORIES
പശ്ചിമ ബംഗാളിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം; 5 മരണം, 25...
17 Jun 2024 7:43 AM GMTപശുകടത്താരോപണം; തെലങ്കാനയില്‍ സംഘര്‍ഷം; 13 ബിജെപി-യുവമോര്‍ച്ച...
16 Jun 2024 6:38 PM GMTപശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വരുടെ ആക്രമണം; തെലങ്കാനയിലെ മേദകില്‍...
16 Jun 2024 8:02 AM GMTഅരുന്ധതി റോയിയുടെ പ്രോസിക്യൂഷന്; അധികാരദുര്‍വിനിയോഗം: ശരത് പവാര്‍
16 Jun 2024 5:51 AM GMTഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചു; മധ്യപ്രദേശില്‍ 11 വീടുകള്‍ പൊളിച്ച്...
16 Jun 2024 5:33 AM GMT'ബാബരി മസ്ജിദല്ല' , ബാബരിക്ക് പകരം മൂന്ന് മിനാരങ്ങള്‍ ഉള്ള കെട്ടിടം;...
16 Jun 2024 5:25 AM GMT