- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രതിസന്ധി; എഫ്സി ഗോവ ഫസ്റ്റ് ടീം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു
പനാജി: ഇന്ത്യന്‍ ഫുട്‌ബോളിലെ ഭരണപ്രതിസന്ധിയെത്തുടര്‍ന്ന് എഫ്സി ഗോവ തങ്ങളുടെ ഫസ്റ്റ് ടീം പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെച്ചു. തിങ്കളാഴ്ച വൈകുന്നേരം നടന്ന ഓണ്‍ലൈന്‍ മീറ്റിങില്‍ ക്ലബ് സിഇഒ രവി പുസ്‌കൂറാണ് താരങ്ങളേയും പരിശീലകരേയും ഈ തീരുമാനം അറിയിച്ചത്. ഇന്ത്യന്‍ സൂപര്‍ ലീഗിന്റെ(ഐഎസ്എല്‍)ഭാവി സംബന്ധിച്ച അനിശ്ചിതത്വവും ക്ലബ്ബ് നടത്തിപ്പിലെ സാമ്പത്തിക പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് മറ്റ് വഴികളില്ലാത്തതിനാലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐഎസ്എല്‍ 2025-26 സീസണ്‍ തുടങ്ങാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 24ന് എഫ്സി ഇസ്തിക്ലോളിനെതിരായ എഎഫ്സി ചാംപ്യന്‍സ് ലീഗ് ടു മല്‍സരത്തിനിടെ ഗോവ താരങ്ങള്‍ മൈതാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ നേരിടുന്ന അവഗണനയിലേക്ക് ലോകശ്രദ്ധ തിരിക്കാനായിരുന്നു ഈ നീക്കം. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ക്ലബ്ബ് പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുന്നത്. എഐഎഫ്എഫും വാണിജ്യ പങ്കാളികളും തമ്മിലുള്ള കരാര്‍ തര്‍ക്കങ്ങളും സുപ്രിംകോടതിയുടെ ഇടപെടലുകളുമാണ് ലീഗ് നീളാന്‍ കാരണമായത്.
പ്രതിസന്ധി പരിഹരിക്കാനായി എഐഎഫ്എഫ് ഇന്ന് അടിയന്തര എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. ഐഎസ്എല്‍, ഐ-ലീഗ് എന്നിവയുടെ പുതിയ ഫോര്‍മാറ്റുകളും തീയതികളും ഈ യോഗത്തില്‍ തീരുമാനിച്ചേക്കും. എങ്കിലും, എഫ്സി ഗോവയെപ്പോലുള്ള ഒരു മുന്‍നിര ക്ലബ്ബ് പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവിലെ ദയനീയാവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















