Football

സാഫ് കപ്പ് ഇന്ത്യക്ക്; ഗോള്‍ നേട്ടത്തില്‍ ഛേത്രി മെസ്സിക്കൊപ്പം; സഹലിനും ഗോള്‍

90ാം മിനിറ്റിലാണ് സബ്ബായി എത്തിയ സഹല്‍ ഗോള്‍ നേടിയത്.

സാഫ് കപ്പ് ഇന്ത്യക്ക്; ഗോള്‍ നേട്ടത്തില്‍ ഛേത്രി മെസ്സിക്കൊപ്പം; സഹലിനും ഗോള്‍
X


മാലി: നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ഇന്ത്യക്ക് സാഫ് കപ്പ്. ഫൈനലില്‍ സുനില്‍ ഛേത്രി, സുരേഷ്, മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ സുനില്‍ ഛേത്രിയുടെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 80 ആയി. ഗോള്‍ നേട്ടത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കൊപ്പമാണ് നിലവില്‍ ഛേത്രിയുടെ സ്ഥാനം. മല്‍സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ മൂന്ന് ഗോളും. 90ാം മിനിറ്റിലാണ് സബ്ബായി എത്തിയ സഹല്‍ ഗോള്‍ നേടിയത്. കോച്ച് സ്റ്റിമാച്ചിന്റെ ഇന്ത്യയ്ക്കായുള്ള ആദ്യ കിരീടമാണ്.




Next Story

RELATED STORIES

Share it