Football

സൗഹൃദമല്‍സരം; യുവന്റസിനും ലിവര്‍പൂളിനും തോല്‍വി

ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് ക്ലബ്ബ് സെവിയ്യ തോല്‍പ്പിച്ചത്. യുവന്റസിനെ 3-2നാണ് ഇംഗ്ലിഷ് ക്ലബ്ബായ ടോട്ടന്‍ഹാം തോല്‍പ്പിച്ചത്.

സൗഹൃദമല്‍സരം; യുവന്റസിനും ലിവര്‍പൂളിനും തോല്‍വി
X

ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിനും യൂറോപ്യന്‍ ചാംപ്യന്‍മാരായ ലിവര്‍പൂളിനും തോല്‍വി. ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂളിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് ക്ലബ്ബ് സെവിയ്യ തോല്‍പ്പിച്ചത്. യുവന്റസിനെ 3-2നാണ് ഇംഗ്ലിഷ് ക്ലബ്ബായ ടോട്ടന്‍ഹാം തോല്‍പ്പിച്ചത്.

ലിവര്‍പൂളിന്റെ ഈ സീസണിലെ രണ്ടാം തോല്‍വിയാണിത്. ജര്‍മ്മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോടും ലിവര്‍പൂള്‍ തോറ്റിരുന്നു. 37ാം മിനിറ്റില്‍ നൊലീട്ടോയിലൂടെ സെവിയ്യയാണ് ആദ്യം ലീഡ് നേടിയത്.തുടര്‍ന്ന് 44ാം മിനിറ്റില്‍ ഒറിഗിയിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. തുടര്‍ന്ന് 90ാം മിനിറ്റില്‍ പോസോ ആണ് സെവിയ്യയുടെ വിജയഗോള്‍ നേടിയത്.

2-1ന് പിന്നില്‍ നിന്നതിന് ശേഷമാണ് രണ്ട് ഗോളടിച്ച് ടോട്ടന്‍ഹാം യുവന്റസിനെതിരേ ജയം സ്വന്തമാക്കിയത്. 30ാം മിനിറ്റില്‍ ലമേലയിലൂടെ ടോട്ടന്‍ഹാം ആണ് മുന്നിലെത്തിയത്. എന്നാല്‍ ഹിഗ്വിയന്‍, റൊണാള്‍ഡോ എന്നിവരുടെ ഗോളിലൂടെ യുവന്റസ് ലീഡെടുത്തു. തുടര്‍ന്ന് ലൂക്കാസ് മോറയിലൂടെ ടോട്ടന്‍ഹാം വീണ്ടും ഒപ്പം പിടിച്ചു. പിന്നീട് ഹാരി കെയ്ന്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലൂടെ ടോട്ടന്‍ഹാം വിജയം ഉറപ്പിക്കുകയായിരുന്നു. യുവന്‍സ് കോച്ച് സാരിയുടെയും പുതിയ താരം ഡി ലിറ്റിന്റെയും അരങ്ങേറ്റമല്‍സരമായിരുന്നു ഇത്.

Next Story

RELATED STORIES

Share it