Football

സീരി എയില്‍ ഇമ്മൊബിലെ തുടങ്ങി; ഇന്ററിന് ജയം; യുവന്റസിന് ഇന്ന് രണ്ടാം അങ്കം

ഇറ്റാലിയന്‍ സീരി എയില്‍ ലാസിയോ, ഇന്റര്‍മിലാന്‍, അറ്റ്‌ലാന്റ എന്നിവര്‍ക്ക് ജയം. ഫിയൊറന്റീനയെ 4-3ന് തോല്‍പ്പിച്ചാണ് ഇന്റര്‍ ലീഗിലെ ആദ്യ ജയം കണ്ടത്.

സീരി എയില്‍ ഇമ്മൊബിലെ തുടങ്ങി; ഇന്ററിന് ജയം; യുവന്റസിന് ഇന്ന് രണ്ടാം അങ്കം
X



മിലാന്‍:ഇറ്റാലിയന്‍ സീരി എയില്‍ ലാസിയോ, ഇന്റര്‍മിലാന്‍, അറ്റ്‌ലാന്റ എന്നിവര്‍ക്ക് ജയം. ഫിയൊറന്റീനയെ 4-3ന് തോല്‍പ്പിച്ചാണ് ഇന്റര്‍ ലീഗിലെ ആദ്യ ജയം കണ്ടത്. 2-3ന് പിന്നിലായ ഇന്റര്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് 4-3ന്റെ ജയം നേടിയത്. മാര്‍ട്ടിന്‍സ്, ലൂക്കാക്കു, അബ്രോസിയോ എന്നിവരും ഫിയറൊന്റീന താരത്തിന്റെ സെല്‍ഫ് ഗോളുമാണ് ഇന്ററിന് വിജയം നല്‍കിയത്. മറ്റൊരു മല്‍സരത്തില്‍ ലാസിയോ കാഗ്ലിയരിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ലസാരി, കഴിഞ്ഞ സീസണിലെ ടോപ് സ്‌കോര്‍ ഇമ്മൊബിലെ എന്നിവരാണ് ലാസിയോക്കായി ഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ ടൊറിനോയെ 4-2ന് അറ്റ്‌ലാന്റ തോല്‍പ്പിച്ചു.

ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ യുവന്റസ് റോമയെ നേരിടും.





Next Story

RELATED STORIES

Share it