Football

ലോകകപ്പ് യോഗ്യത; ജര്‍മ്മനിക്കും ഇറ്റലിക്കും വമ്പന്‍ ജയം; ഇംഗ്ലണ്ടിന് സമനില

ഹാരികെയ്‌നാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്.

ലോകകപ്പ് യോഗ്യത; ജര്‍മ്മനിക്കും ഇറ്റലിക്കും വമ്പന്‍ ജയം; ഇംഗ്ലണ്ടിന് സമനില
X


ബെര്‍ലിന്‍: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ജര്‍മ്മനിക്കും ഇറ്റലിക്കും തകര്‍പ്പന്‍ ജയം. ഐസ്‌ലാന്റിനെ എതിരിലാത്ത നാല് ഗോളിനാണ് ജര്‍മ്മനി തോല്‍പ്പിച്ചത്.ഗ്നാബറി, റുഡിഗര്‍, സാനെ, വെര്‍ണര്‍ എന്നിവരാണ് ജര്‍മ്മനിക്കായി വലകുലിക്കയത്. ജയത്തോടെ ജര്‍മ്മനി ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ ലിത്വാനിയയെ എതിരില്ലാത്ത് അഞ്ച് ഗോളിനാണ് യൂറോ കപ്പ് ജേതാക്കള്‍ തോല്‍പ്പിച്ചത്. മോയിസ് കീന്‍ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ റാസ്പാഡോരി, ഡി ലോറന്‍സോ എന്നിവര്‍ ഓരോ ഗോളും നേടി. ഗ്രൂപ്പ് ഐയില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഹാരികെയ്‌നാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്.




Next Story

RELATED STORIES

Share it