എനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയയും ബ്രസീല്‍ ഫാന്‍സും
മലപ്പുറം ജില്ലയില്‍ തിരൂര്‍ പുതുപ്പള്ളി ശാസ്ത എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റിസ.

മലപ്പുറം: റിസ എന്ന മലപ്പുറത്തെ ബ്രസീല്‍ ആരാധികയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. നാലാം ക്ലാസ്സിലെ മലയാളം പരീക്ഷയില്‍ മെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള ചോദ്യത്തിന് റിസ നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഞാന്‍ എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാനാണെന്നും എനിക്ക് നെയ്മറിനെ ആണിഷ്ടമെന്നും മെസ്സിയെ കുറിച്ച് എഴുതില്ലെന്നുമാണ് റിസ ഉത്തരപേപ്പറില്‍ എഴുതിയിരിക്കുന്നത്. അഞ്ച് മാര്‍ക്ക് പോയാലും പ്രശ്‌നമില്ല എഴുതില്ലെന്ന നിലപാടാണ് റിസ എടുത്തത്. ഇതോടെ മലപ്പുറത്തെ ബ്രസീല്‍ ഫാന്‍സ് താരത്തെ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഒന്നടങ്കം റിസയുടെ ഉത്തരപേപ്പര്‍ വൈറല്‍ ആക്കിയിരിക്കുകയാണ്.
മലപ്പുറം ജില്ലയില്‍ തിരൂര്‍ പുതുപ്പള്ളി ശാസ്ത എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റിസ.റിസയുടെ ഉത്തരം കണ്ടപ്പോള്‍ കൗതകമായെന്ന് അധ്യാപകന്‍ പറയുന്നു. റൊണാള്‍ഡോ ഫാനും ഇത്തരത്തില്‍ ഉത്തരം നല്‍കിയിട്ടുണ്ടെന്ന് അധ്യാപകന്‍ പറഞ്ഞു. നെയ്മറും റൊണാള്‍ഡോയും ചോദ്യപേപ്പറില്‍ ഇല്ലാത്തതിന്റെ നീരസം പലകുട്ടികളും പങ്കുവച്ചതായി അധ്യാപകന്‍ വ്യക്തമാക്കി.
RELATED STORIES
കറുപ്പ് കൃഷി തുടച്ചുനീക്കി താലിബാന് സര്‍ക്കാര്‍; സ്ഥിരീകരിച്ച് ബിബിസി ...
9 Jun 2023 10:34 AM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMT