Football

ഐ ലീഗ് പോരാട്ടങ്ങള്‍ ഇന്ന് മുതല്‍ കൊല്‍ക്കത്തയില്‍

ലീഗില്‍ 13 ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുക.

ഐ ലീഗ് പോരാട്ടങ്ങള്‍ ഇന്ന് മുതല്‍ കൊല്‍ക്കത്തയില്‍
X


കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഐ ലീഗ് ടൂര്‍ണ്ണമെന്റിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാവും. നിലവിലെ ചാംപ്യന്‍മാരായ ഗോകുലം കേരള ഉദ്ഘാടന മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ നേരിടും. ഇരുടീമുകളുമാണ് കിരീട ഫേവററ്റുകള്‍. വൈകിട്ട് 4.30നാണ് മല്‍സരം. ഇറ്റാലിയന്‍ കോച്ച് വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ ആനീസിന് കീഴില്‍ മികച്ച ടീമുമായാണ് കേരളം ഇറങ്ങുന്നത്. ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ഇന്ത്യന്‍ ആരോസും ട്രാവും ഏറ്റുമുട്ടുമ്പോള്‍ രാജസ്ഥാന്‍ യുനൈറ്റഡും പഞ്ചാബ് എഫ്‌സിയും കൊമ്പുകോര്‍ക്കും. ലീഗില്‍ 13 ടീമുകളാണ് പരസ്പരം ഏറ്റുമുട്ടുക.




Next Story

RELATED STORIES

Share it