Football

ഗെരത് ബെയ്‌ലും ഹ്യൂഗോ ലോറിസും വിരമിച്ചു

ബെയ്‌ലിന്റെ മാജിക്കല്‍ പ്രകടനങ്ങള്‍ ഏറെയും റയലിനൊപ്പമാണ് പിറന്നത്.

ഗെരത് ബെയ്‌ലും ഹ്യൂഗോ ലോറിസും വിരമിച്ചു
X


ലണ്ടന്‍: വെയ്ല്‍സിന്റെ ഇതിഹാസ താരവും റയല്‍മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളുമായ ഗെരത് ബെയ്ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 33കാരനായ ബെയ്ല്‍ നിലവില്‍ അമേരിക്കയിലെ ലോസ്ആഞ്ചലസ് എഫ്‌സിക്ക് വേണ്ടി കളിക്കുകയായിരുന്നു. ക്ലബ്ബ് ഫുട്‌ബോളില്‍ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. റയലിനൊപ്പം അഞ്ച് ചാംപ്യന്‍സ് ലീഗ് നേടിയ താരം കരിയറില്‍ 142 ഗോളുകളും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ബെയ്‌ലിന്റെ മാജിക്കല്‍ പ്രകടനങ്ങള്‍ ഏറെയും റയലിനൊപ്പമാണ് പിറന്നത്.




ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ഹ്യൂഗോ ലോറിസും വിരമിക്കല്‍ പ്രഖ്യാപിച്ചു. 36കാരനായ താരം നിലവില്‍ ടോട്ടന്‍ഹാം ഗോള്‍ കീപ്പറാണ്. 2018ല്‍ ഫ്രാന്‍സ് ലോകകപ്പ് നേടിയപ്പോള്‍ ടീമിലെ പ്രധാന സാന്നിധ്യമായിരുന്നു ലോറിസ്. ലോറിസായിരുന്നു അന്ന് ടീമിനെ നയിച്ചത്. ലോകകപ്പ് ഫൈനലായിരുന്നു ദേശീയ ടീമിനൊപ്പമുള്ള കരിയറിലെ അവസാന മല്‍സരം. എസി മിലാന്‍ ഗോള്‍ കീപ്പര്‍ മൈക്ക് പീറ്റേഴ്‌സണ്‍ മെയ്ഗനന്‍ ആണ് ലോറിസിന്റെ പിന്‍ഗാമി. ഫ്രാന്‍സ് ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ സ്ഥാനം ഇനി മെയ്ഗനായിരിക്കും.




Next Story

RELATED STORIES

Share it