Football

സന്ദേശ് ജിങ്കന്‍ റിട്ടേണ്‍സ്; ക്രൊയേഷന്‍ ക്ലബ്ബില്‍ നിന്ന് എടികെയിലേക്ക്

എന്നാല്‍ തുടക്കം മുതലേ പരിക്കിന്റെ പിടിയിലായ ജിങ്കന് അവിടെ അരങ്ങേറ്റം നടത്താന്‍ കഴിഞ്ഞില്ല.

സന്ദേശ് ജിങ്കന്‍ റിട്ടേണ്‍സ്;  ക്രൊയേഷന്‍ ക്ലബ്ബില്‍ നിന്ന് എടികെയിലേക്ക്
X


പനാജി: മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സെന്റര്‍ ബാക്ക് സന്ദേശ് ജിങ്കന്‍ ഐഎസ്എല്ലിലേക്ക് തിരിച്ചുവരുന്നു. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് താരം പഴയ ക്ലബ്ബ് എടികെ മോഹന്‍ ബഗാനിലേക്ക് ചേക്കേറുന്നത്. ആദ്യം ലോണിലാണ് ടീമിനൊപ്പം തുടരുക.ഈ സീസണിന്റെ തുടക്കത്തില്‍ ക്രൊയേഷ്യന്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബ് എച്ച്എന്‍കെ സിബിനിക്കിനിലേക്ക് താരം മാറിയിരുന്നു.





എന്നാല്‍ തുടക്കം മുതലേ പരിക്കിന്റെ പിടിയിലായ ജിങ്കന് അവിടെ അരങ്ങേറ്റം നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അടുത്തിടെ താരം ഇന്ത്യയില്‍ ചികില്‍സയ്ക്കായി എത്തിയിരുന്നു. എടികെയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് താരം ക്ലബ്ബില്‍ തുടരുമെന്നറിയിച്ചത്. ജിങ്കന്‍ പരിക്കില്‍ നിന്നും പൂര്‍ണ്ണമായി മോചിതനായിട്ടുണ്ട്.രണ്ട് ദിവസത്തിനുള്ളില്‍ താരം എടികെയുമായി കരാര്‍ ഒപ്പിടും.




Next Story

RELATED STORIES

Share it