Football

കൊവിഡ്: ജര്‍മ്മനിയില്‍ ഹെര്‍ത്താ ബെര്‍ലിന്റെ മൂന്ന് മല്‍സരങ്ങള്‍ മാറ്റിവച്ചു

തുടര്‍ന്നുള്ള പരിശോധനയ്ക്ക് ശേഷമായിരിക്കും മല്‍സരങ്ങള്‍ വീണ്ടും നടത്തുക.

കൊവിഡ്: ജര്‍മ്മനിയില്‍ ഹെര്‍ത്താ ബെര്‍ലിന്റെ മൂന്ന് മല്‍സരങ്ങള്‍ മാറ്റിവച്ചു
X

ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ കൊവിഡിനെ തുടര്‍ന്ന് ഹെര്‍ത്താ ബെര്‍ലിന്റെ മൂന്ന് മല്‍സരങ്ങള്‍ മാറ്റിവച്ചു. ഹെര്‍ത്താ ബെര്‍ലിന്റെ കോച്ച് പല്‍ ദര്‍ദായി, അസിസ്റ്റന്റ് കോച്ച് എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മല്‍സരങ്ങള്‍ മാറ്റിവച്ചത്. ടീമിലെ താരങ്ങളോട് 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള പരിശോധനയ്ക്ക് ശേഷമായിരിക്കും മല്‍സരങ്ങള്‍ വീണ്ടും നടത്തുക. ബുണ്ടസാ ലീഗില്‍ ഹെര്‍ത്താ ബെര്‍ലിന്‍ 14ാം സ്ഥാനത്താണ്. മെയിന്‍സ്, ഫ്രീബര്‍ഗ്, ഷാല്‍ക്കെ എന്നിവര്‍ക്കെതിരേയുള്ള മല്‍സരങ്ങളാണ് മാറ്റിവച്ചത്.




Next Story

RELATED STORIES

Share it