Football

പ്രീമിയര്‍ ലീഗ് ഓള്‍ ടൈം ഗോള്‍ സ്‌കോറേഴ്‌സ്; ഹെന്ററിയെ പിന്‍തള്ളി കെയ്ന്‍

എതിരില്ലാത്ത അഞ്ച് ഗോളിനാണ് ടോട്ടന്‍ഹാം ഇന്ന് ജയം കണ്ടത്.

പ്രീമിയര്‍ ലീഗ് ഓള്‍ ടൈം ഗോള്‍ സ്‌കോറേഴ്‌സ്; ഹെന്ററിയെ പിന്‍തള്ളി കെയ്ന്‍
X


ലണ്ടന്‍:ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഓള്‍ ടൈം ഗോള്‍ സ്‌കോറര്‍മാരില്‍ ആഴ്‌സണലിന്റെ തിയറി ഹെന്ററിയെ പിന്‍തള്ളി ടോട്ടന്‍ഹാമിന്റെ ഇംഗ്ലിഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍. ഇന്ന് എവര്‍ട്ടണെ നേരിട്ട ടോട്ടന്‍ഹാമിനായി കെയ്ന്‍ ഇരട്ട ഗോള്‍ നേടിയതോടെയാണ് ഹെന്ററിയെ പിന്‍തള്ളിയത്.കെയ്‌നിന് 176 ഗോളും ഹെന്ററിക്ക് 175 ഗോളുമാണുള്ളത്.കെയ്‌നിനു മുന്നില്‍ എവര്‍ട്ടണന്റെ ഇപ്പോഴത്തെ കോച്ചും മുന്‍ ഇംഗ്ലിഷ് താരവുമായ(ചെല്‍സി) ഫ്രാങ്ക് ലംമ്പാര്‍ഡ്, സിറ്റി ഇതിഹാസം സെര്‍ജിയോ അഗ്വേറോ, ആന്‍ഡി കോള്‍, വെയ്ന്‍ റൂണി, അലന്‍ ഷെരിയര്‍ എന്നിവരാണുള്ളത്. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ടോട്ടന്‍ഹാം ഇന്ന് ജയം കണ്ടത്.ജയത്തോടെ അവര്‍ ലീഗില്‍ ഏഴാം സ്ഥാനത്തെത്തി.
Next Story

RELATED STORIES

Share it