ഹക്കിം സിയെച്ചിന്റെ പിഎസ്ജി മോഹം നടക്കില്ല; ചെല്‍സിയില്‍ തന്നെ തുടരണം
രജിസ്‌ട്രേഷന്‍ സമയം കഴിഞ്ഞതാണ് പിഎസ്ജിയ്ക്ക് തിരിച്ചടിയായത്.

പാരിസ്: മൊറോക്കന്‍ താരം ഹക്കിം സിയെച്ചിന്റെ പിഎസ്ജി മോഹം ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ നടക്കില്ല. പിഎസ്ജിയിലേക്ക് ചേക്കേറാന്‍ അതിയായി മോഹിച്ച ഹക്കിം ചെല്‍സിയില്‍ തന്നെ തുടരണം. പിഎസ്ജിയുമായുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും അവസാനം വ്യക്തത വരുത്തേണ്ട ചില നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പിഎസ്ജിയ്ക്കായില്ല. കരാറിന്റെ വിലപ്പെട്ട രേഖകള്‍ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന് എത്തിക്കുന്നതില്‍ പിഎസ്ജി പരാജയപ്പെടുകയായിരുന്നു. രജിസ്‌ട്രേഷന്‍ സമയം കഴിഞ്ഞതാണ് പിഎസ്ജിയ്ക്ക് തിരിച്ചടിയായത്.
ലോകകപ്പില്‍ മൊറോക്കോയ്‌ക്കൊപ്പം മികച്ച ഫോമില്‍ തുടര്‍ന്നെങ്കിലും ഹക്കിം സിയെച്ചിന് ചെല്‍സിയില്‍ ആ ഫോം തുടരാനായില്ല. മിക്ക മല്‍സരങ്ങളിലും താരം ടീമിന് പുറത്തായിരിക്കും. താരത്തിന്റെ കരാര്‍ ചെല്‍സിയും അംഗീകരിച്ചതായിരുന്നു. എന്നാല്‍ പിഎസ്ജിയുടെ പിഴവ് താരത്തിന് തിരിച്ചടിയാവുകയായിരുന്നു. കരാര്‍ പൂര്‍ത്തിയാക്കാന്‍ പിഎസ്ജി ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ അപ്പീല്‍ നല്‍കിയെങ്കിലും അത് തള്ളുകയായിരുന്നു.
RELATED STORIES
കൊവിഡ് കേസുകളില് വര്ധനവ്; ആശുപത്രിയിലെത്തുന്നവര്ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്
22 March 2023 9:25 AM GMTവോട്ടര് ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില് ഏഴുനില കെട്ടിടം ഭാഗികമായി തകര്ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമെഡിക്കല് കോളജ് ഐസിയുവിലെ പീഡനം ഞെട്ടിപ്പിക്കുന്നത്: മഞ്ജുഷ മാവിലാടം
22 March 2023 6:26 AM GMTഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMT