Football

ചാംപ്യന്‍സ് ലീഗ് ഇല്ലെങ്കിലും സിറ്റി പെപ്പിനെ വിട്ടുകൊടുക്കില്ല

ടീറ്റെ ലോകകപ്പിന് ശേഷം ബ്രസീല്‍ ടീമിലെ സ്ഥാനം രാജിവയ്ക്കുമെന്ന് അറിയിച്ചിരുന്നു.

ചാംപ്യന്‍സ് ലീഗ് ഇല്ലെങ്കിലും സിറ്റി പെപ്പിനെ വിട്ടുകൊടുക്കില്ല
X


ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോള ക്ലബ്ബില്‍ തുടര്‍ന്നേക്കും. 2025 വരെ പെപ്പിനെ നിലനിര്‍ത്താന്‍ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. ഇതിന് ഗ്വാര്‍ഡിയോള സമ്മതം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഗ്വാര്‍ഡിയോളയ്ക്ക് ബ്രസീല്‍ കോച്ചായി തുടരാന്‍ ഓഫര്‍ വന്നിരുന്നു. നിലവിലെ കോച്ച് ടീറ്റെ ലോകകപ്പിന് ശേഷം ബ്രസീല്‍ ടീമിലെ സ്ഥാനം രാജിവയ്ക്കുമെന്ന് അറിയിച്ചിരുന്നു.


അതിനിടെ നോര്‍വെയുടെ ഡോര്‍ട്ട്മുണ്ട് താരം എര്‍ലിങ് ഹാലന്റിനെ സിറ്റി അടുത്ത സീസണില്‍ സ്വന്തമാക്കും. ഇതിന് ഹാലന്റ് സന്നദ്ധമാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. കഴിഞ്ഞ ദിവസമാണ് ചാംപ്യന്‍സ് ലീഗില്‍ സെമിയില്‍ ക്ലാസ്സിക്ക് തിരിച്ച് വരവ് നടത്തി റയല്‍ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്.




Next Story

RELATED STORIES

Share it