Football

ഉബൈദിന്റെ പക ഈസ്റ്റ് ബംഗാളിന് തടുക്കാനായില്ല; ഗോകുലം എഫ്‌സി ഡ്യൂറന്റ് കപ്പ് ഫൈനലില്‍

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തന്റെ മുന്‍ ടീമായ ഈസ്റ്റ് ബംഗാളിന്റെ രണ്ടു ഗോളുകള്‍ തടുത്തിട്ടാണ് ഗോള്‍കീപ്പറായ ഉബൈദ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ടൂര്‍ണ്ണമെന്റുകളിലൊന്നായ ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍ ഗോകുലം എഫ്.സിക്ക് ഇടം നേടിക്കൊടുത്തത്.

ഉബൈദിന്റെ പക ഈസ്റ്റ് ബംഗാളിന് തടുക്കാനായില്ല; ഗോകുലം എഫ്‌സി ഡ്യൂറന്റ് കപ്പ് ഫൈനലില്‍
X

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഇന്ന് കണ്ണൂര്‍ സ്വദേശി ഉബൈദിന്റെതായിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തന്റെ മുന്‍ ടീമായ ഈസ്റ്റ് ബംഗാളിന്റെ രണ്ടു ഗോളുകള്‍ തടുത്തിട്ടാണ് ഗോള്‍കീപ്പറായ ഉബൈദ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ടൂര്‍ണ്ണമെന്റുകളിലൊന്നായ ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍ ഗോകുലം എഫ്.സിക്ക് ഇടം നേടിക്കൊടുത്തത്.

തന്നെ രണ്ടാം കീപ്പറാക്കി തരം താഴ്ത്തിയതിന് ഈസ്റ്റ് ബംഗാളിനോട് ഗോകുലം കീപ്പര്‍ ഉബൈദ് ശരിക്കും പകരം വീട്ടുകയായിരുന്നു. കഴിഞ്ഞ സീസണില്‍ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കൊല്‍ക്കത്തക്കാര്‍ ഉബൈദിന് അവസരം കൊടുത്തിരുന്നത്. കൊല്‍ക്കത്തയില്‍ നടന്ന ഫൈനലില്‍ ഒരു ഗോളിന് പിന്നില്‍ നില്‍ക്കെ 93 മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മര്‍ക്കസ് നേടിയ ഗോളാണ് ഗോകുലത്തിന് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സഹായിച്ചത്. ഹെന്‍ട്രി കിസിക്കേയെ ഫൗള്‍ ചെയ്തതിനാണ് സ്‌പോട്ട് കിക്ക് ലഭിച്ചത്. എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാനായില്ല.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പാനിഷ് താരം ജിമ്മി സാന്റോസിന്റേയും ബോയ്തങ്ങിന്റേയും കിക്കുകളാണ് വലതു വശത്തേക്ക ഡൈവ് ചെയ്ത് ഉബൈദ് കുത്തിപ്പറത്തിയത്. ഡിക്കേയുടെ ആദ്യ കിക്ക് തന്നെ പോസ്റ്റിന് തട്ടി പുറത്തുപോയതോടെ ഈസ്റ്റ് ബംഗാളിന്റെ നിര്‍ഭാഗ്യമാണെന്ന് തെളിഞ്ഞു. മോഹന്‍ബഗാനും റിയല്‍ കശ്മീര്‍ എഫ്‌സിയും തമ്മില്‍ നടക്കുന്ന സെമി വിജയികളെയാണ് ഗോകുലം കേരള എഫ്.സി 24ന് നടക്കുന്ന ഫൈനലില്‍ നേരിടുക.

Next Story

RELATED STORIES

Share it