Football

ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഡെംബലെയ്ക്കും

ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഡെംബലെയ്ക്കും
X

ഹൈദരാബാദ്: ഗ്ലോബ് സോക്കര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഉസ്മാന്‍ ഡെംബെലെയും. ലോക കായിക രംഗത്തെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ആദരിക്കുന്ന പുരസ്‌കാരമാണ് ഗ്ലോബ് സോക്കര്‍. ദുബായ് സ്‌പോര്‍ട്സ് കൗണ്‍സില്‍ നടത്തിവരുന്ന 'ഗ്ലോബ് സോക്കര്‍ 2025 ' പുരസ്‌കാരത്തിനാണ് ഇരുവരും അര്‍ഹരായത്. ദുബായില്‍ നടന്ന ചടങ്ങില്‍ ഫുട്ബോള്‍ താരങ്ങള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

നിലവില്‍ സൗദി ക്ലബ്ബ് അല്‍ നാസറില്‍ കളിക്കുന്ന റൊണാള്‍ഡോയ്ക്ക് മികച്ച മിഡില്‍ ഈസ്റ്റേണ്‍ കളിക്കാരനുള്ള അവാര്‍ഡും ഡെംബെലെയ്ക്ക് മികച്ച പുരുഷ കളിക്കാരനുള്ള അവാര്‍ഡും ലഭിച്ചു. തന്റെ ക്ലബ്ബിനായി കളിച്ച 125 മല്‍സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ 112 ഗോളുകള്‍ നേടി. റൊണാള്‍ഡോ തന്റെ പ്രൊഫഷണല്‍ കരിയറില്‍ കളിക്കുന്ന അഞ്ചാമത്തെ ക്ലബ്ബാണ് അല്‍ നാസര്‍.

2025 ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ജേതാക്കളുടെ പൂര്‍ണ പട്ടിക

പുരുഷ പ്ലെയര്‍ ഓഫ് ദ ഇയര്‍: ഉസ്മാന്‍ ഡെംബെലെ

വനിതാ പ്ലെയര്‍ ഓഫ് ദി ഇയര്‍: ഐറ്റാന ബോണ്‍മാറ്റി

പുരുഷ ക്ലബ്ബ് ഓഫ് ദ ഇയര്‍: പി എസ് ജി

വനിതാ ക്ലബ് ഓഫ് ദി ഇയര്‍: ബാഴ്സലോണ

മികച്ച പരിശീലകന്‍: ലൂയിസ് എന്റിക്വെ (പി എസ് ജി)

മികച്ച മിഡ്ഫീല്‍ഡര്‍: വിറ്റിന്‍ഹ (പി എസ് ജി)

മികച്ച ഫോര്‍വേഡ്: ലാമിന്‍ യമാല്‍ (ബാഴ്സലോണ)

എമര്‍ജിങ് പ്ലയര്‍: ഡിസൈര്‍ ഡൗ (പി എസ് ജി)

മികച്ച ഏജന്റ്: ജോര്‍ജ് മെന്‍ഡസ്

മികച്ച സ്പോര്‍ട്സ് ഡയറക്ടര്‍: ലൂയിസ് കാമ്പോസ് (പി എസ് ജി)

മികച്ച ക്ലബ് പ്രസിഡന്റ്: നാസര്‍ അല്‍-ഖെലൈഫി (പി എസ് ജി)

മിഡില്‍ ഈസ്റ്റ് പ്ലെയര്‍ ഓഫ് ദി ഇയര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മികച്ച കണ്ടന്റ് ക്രിയേറ്റര്‍: ബിലാല്‍ ഹലാല്‍

മികച്ച അക്കാദമി: റൈറ്റ് ടു ഡ്രീം

കരിയര്‍ അച്ചീവ്മെന്റ് അവാര്‍ഡ്: ഹിഡെറ്റോഷി നകാറ്റ, ആന്‍ഡ്രസ് ഇനിയേസ്റ്റ

മികച്ച ബ്രാന്‍ഡിങ്: ലോസ് ഏയ്ഞ്ചല്‍സ് ഫുട്‌ബോള്‍ ക്ലബ്

മികച്ച മെന്റല്‍ കോച്ച്: നിക്കോലെറ്റ റൊമാനസി

മികച്ച ദേശീയ ടീം: പോര്‍ച്ചുഗല്‍

ബെസ്റ്റ് കം ബാക്ക്: പോള്‍ പോഗ്ബ

മറഡോണ അവാര്‍ഡ്: ലാമിന്‍ യമാല്‍



Next Story

RELATED STORIES

Share it