ആഫ്‌ക്കോണ്‍; ഘാനയെ അട്ടിമറിച്ച് കൊമോറോസ്; മൊറോക്കോയും സെനഗലും പ്രീക്വാര്‍ട്ടറില്‍
അഹ്മദ് മോഗനിയുടെ രണ്ടാം പകുതിയിലെ രണ്ട് ഗോളാണ് കൊമോറോസിന് ജയമൊരുക്കിയത്.

യോണ്ടെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ വമ്പന്‍ അട്ടിമറി.നാല് തവണ ചാംപ്യന്‍മാരായ ഘാനയെ അരങ്ങേറ്റക്കാരായ കൊമോറോസ് പരാജയപ്പെടുത്തി.ഗ്രൂപ്പ് സിയില്‍ നടന്ന മല്‍സരത്തില്‍ 3-2നാണ് കൊമോറോസ് ജയിച്ചത്. ഇതോടെ ഘാന പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. അഹ്മദ് മോഗനിയുടെ രണ്ടാം പകുതിയിലെ രണ്ട് ഗോളാണ് കൊമോറോസിന് ജയമൊരുക്കിയത്.
ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഗബോണിനെ 2-2 സമനിലയില്‍ പിടിച്ച് മൊറോക്കോ പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പില്‍ മൊറോക്കോ ഒന്നാമതും ഗബോണ്‍ രണ്ടാമതും നില്‍ക്കുന്നു. കൊമോറോസ് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് മല്‍സരങ്ങള്‍ പൂര്‍ത്തിയായാല്‍ ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീക്വാര്‍ട്ടറില്‍ കയറാം.
ഗ്രൂപ്പ് ബിയില്‍ മാല്‍വിയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ച് സെനഗല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി അടുത്ത റൗണ്ടില്‍ കടന്നു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സിംബാബ്‌വെ ഗുനിയയെ 2-1ന് പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ ഗുനിയ രണ്ടാം സ്ഥാനത്തും മാല്‍വി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
RELATED STORIES
ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു
19 May 2022 9:38 AM GMTഅലീഗഢ് മലപ്പുറം കേന്ദ്രം: അഡ്മിഷന് ഓറിയന്റേഷന്‍ ശനിയാഴ്ച്ച നടക്കും
19 May 2022 9:25 AM GMT'തീവ്രവാദ' സംഘടനകള്‍ക്ക് സംഭാവന: യാസിന് മാലിക് കുറ്റക്കാരനെന്ന്...
19 May 2022 9:20 AM GMTപഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ ബിജെപിയില്‍...
19 May 2022 9:12 AM GMTഗ്യാന്‍വാപി മസ്ജിദ്: നീതിക്കു വേണ്ടിയുള്ള സമരത്തെ തടങ്കല്‍ കൊണ്ട്...
19 May 2022 9:12 AM GMT'കാസ'ക്കെതിരേ നടപടിയെടുക്കാതെ കേരളാ പോലിസ്
19 May 2022 9:01 AM GMT