Football

ഇറ്റലിക്ക് ഇക്കുറിയെങ്കിലും ലോകകപ്പ് യോഗ്യത നേടണം; ജനാരോ ഗട്ടുസോ പരിശീലകനായി എത്തുന്നു

ഇറ്റലിക്ക് ഇക്കുറിയെങ്കിലും ലോകകപ്പ് യോഗ്യത നേടണം; ജനാരോ ഗട്ടുസോ പരിശീലകനായി എത്തുന്നു
X

റോം: ഇറ്റലിക്ക് 2006 ലോകകപ്പ് നേടികൊടുത്ത ടീമിലെ പ്രധാനിയായിരുന്ന ജനാരോ ഗട്ടൂസോ ടീമിന്റെ പരിശീലകനായെത്തുന്നു. ഇറ്റാലിയന്‍ ദേശീയ ടീമിന് ലോകകപ്പ് യോഗ്യത നേടികൊടുക്കുക എന്നതാണ് ഗട്ടൂസോയുടെ മുന്നിലുള്ള ഏക വെല്ലുവിളി. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഇറ്റലിക്ക് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. പീസ, എസി മിലാന്‍, നപ്പോളി, വലന്‍സിയ, മാഴ്‌സെ തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ച ഗട്ടൂസോയുടെ മികവ് ടീമിന് മുതല്‍ക്കൂട്ടാവും. അവസാനമായി ക്രൊയേഷ്യന്‍ ക്ലബ്ബിനെയാണ് ഗട്ടൂസോ പരിശീലിപ്പിച്ചത്. മുന്‍ കോച്ച് ലൂസിയാനോ സപെല്ലെറ്റി ദിവസങ്ങള്‍ക്ക് മുമ്പ് രാജിവച്ചിരുന്നു. യൂറോ കപ്പിലും ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളിലും ടീമിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്നാണ് സ്‌പെല്ലെറ്റി രാജിവച്ചത്.


Next Story

RELATED STORIES

Share it