മെസ്സിയും നെയ്മറുമില്ല; പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോല്‍വി
ചെല്‍സിയെ 18ാം സ്ഥാനത്തുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് സമനിലയില്‍ കുരുക്കി.

പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് തോല്‍വി.ലെന്‍സാണ് പിഎസ്ജിയെ 3-1ന് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ചിന് ശേഷം പിഎസ്ജി നേരിടുന്ന ആദ്യ തോല്‍വിയാണ്. ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവരില്ലാതെ ഇറങ്ങിയ പിഎസ്ജിയെ ലെന്‍സ് അനായാസം വീഴ്ത്തുകയായിരുന്നു.

കഴിഞ്ഞ 17 മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം തോറ്റ ലെന്‍സ് ലീഗില്‍ പിഎസ്ജിക്ക് കനത്ത ഭീഷണിയാണ്. നാല് പോയിന്റ് വ്യത്യാസത്തില്‍ പിഎസ്ജിക്ക് താഴെ രണ്ടാം സ്ഥാനത്താണ് ലെന്‍സ്. പിഎസ്ജിയുടെ കിരീട പ്രതീക്ഷയ്ക്ക് വന്‍ തിരിച്ചടിയാണ് തോല്‍വി നല്‍കിയിരിക്കുന്നത്. കിലിയന്‍ എംബാപ്പെയ്ക്ക് ഇന്ന് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. എട്ടാം മിനിറ്റില്‍ എക്കിറ്റിക്കിയാണ് പിഎസ്ജിയാണ് ഏക ഗോള്‍ നേടിയത്. ലോകകപ്പ് നേട്ടത്തിന് ശേഷം അവധി ആഘോഷിക്കുന്നതിനായി മെസ്സി അര്‍ജന്റീനയിലാണുള്ളത്. നെയ്മര്‍ കഴിഞ്ഞ മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് പുറത്താണ്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെ ആസ്റ്റണ്‍ വില്ല എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. തോല്‍വിയോടെ സ്പര്‍സ് അഞ്ചാം സ്ഥാനത്തേക്ക് വീണു. മറ്റൊരു മല്‍സരത്തില്‍ ചെല്‍സിയെ 18ാം സ്ഥാനത്തുള്ള നോട്ടിങ്ഹാം ഫോറസ്റ്റ് സമനിലയില്‍ കുരുക്കി. ചെല്‍സി ലീഗില്‍ എട്ടാം സ്ഥാനത്താണ്.
RELATED STORIES
സംവരണ പട്ടിക: ഇടതുസര്ക്കാര് ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര് വധം: ഇന്ത്യന് ഹൈക്കമ്മീഷണറെ സ്കോട്ട്ലന്ഡ് ഗുരുദ്വാരയില് ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്
30 Sep 2023 6:30 AM GMT