ഫ്രഞ്ച് ലീഗ്: എംബാപ്പെക്കും കവാനിക്കും ഹാട്രിക്; നെയ്മറിനു ഡബിള്‍
37, 45, 80 മിനിറ്റുകളിലാണ് എംബാപ്പെയുടെ ഗോളുകള്‍

പാരിസ്: ഫ്രഞ്ച് ലീഗ് കപ്പിലെ തോല്‍വിക്ക് ഗ്വിന്ഗാമ്പിനെ ഗോള്‍മഴയില്‍ മുക്കി പിഎസ്ജിയുടെ മധുര പ്രതികാരം. ഫ്രഞ്ച് ലീഗില്‍ നടന്ന മല്‍സരത്തിലാണ് അവസാന സ്ഥാനത്തുള്ള ഗ്വിന്ഗാമ്പിനെ 9-0ത്തിന് തോല്‍പ്പിച്ചത്. കിലിയന്‍ എംബാപ്പെ, എഡിസണ് കവാനി എന്നിവര്‍ ഹാട്രിക്കോടെയും നെയ്മര്‍ ഇരട്ടഗോളോടെയുമാണ് ഗുയിന്ഗാംമ്പിന്റെ കഥ കഴിച്ചത്. 37, 45, 80 മിനിറ്റുകളിലാണ് എംബാപ്പെയുടെ ഗോളുകള്‍. 59,66,75 മിനിറ്റുകളിലാണ് കവാനി വല കുലുക്കിയത്.11, 68 മിനിറ്റുകളിലാണ് നെയമറുടെ ഗോള്‍ നേട്ടം. മെയുനിര്(83) അവശേഷിച്ച ഗോള്‍ നേടി. ഫ്രഞ്ച് കപ്പില്‍ തുടര്‍ച്ചയായ ആറാം ലീഗ് കപ്പ് ട്രോഫി ലക്ഷ്യമിട്ട് ക്വാര്‍ട്ടറില്‍ ഇറങ്ങിയ പിഎസ്ജിയെ ഗ്വിന്‍ഗാമ്പ് 2-1നായിരുന്നു കഴിഞ്ഞ ആഴ്ച തോല്‍പ്പിച്ചത്. സീസണില്‍ 43 വിജയം എന്ന അപരാജിത കുതിപ്പിനായിരുന്നു ഗ്വിന്‍ഗാമ്പ് അന്ന് തടയിട്ടത്. ഗ്വിന്ഗാമ്പിനോടുള്ള പ്രതികാരം ഒമ്പത് ഗോളിലൂടെ പിഎസ്ജി തീര്‍ക്കുകയായിരുന്നു.
RELATED STORIES
വാട്സ് ആപ്പ് മാത്രമല്ല, ഇന്ത്യന്‍ ആക്ടിവിസ്റ്റുകളുടെ ഇ- മെയിലും ചോര്‍ത്തി
5 Dec 2019 2:47 PM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം; പാസ്സ്ഡ് ബൈ സെന്‍സര്‍ ഉദ്ഘാടന ചിത്രം
5 Dec 2019 10:20 AM GMTഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കും; കുടുംബത്തിന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ്
5 Dec 2019 8:55 AM GMTകാലാവസ്ഥാ വ്യതിയാനം; പക്ഷികള്‍ ചെറുതാകുന്നതായി പഠനം
5 Dec 2019 7:18 AM GMTസുപ്രിംകോടതി പരിഹാസ്യമാംവിധം ബിജെപിക്ക് കീഴടങ്ങി: മാര്‍ക്കണ്ഡേയ കട്ജു
5 Dec 2019 3:16 AM GMT