ചാംപ്യന്‍സ് ലീഗ്; ഡിബാല ഫ്രീകിക്കില്‍ യുവന്റസ്; റയലിന് സമനില
ഡിബാലയുടെ 47ാം മിനിറ്റിലെ ഗോളാണ് യുവന്റസിന് ആധിപത്യം നല്‍കിയത്.

SRF27 Nov 2019 1:09 AM GMT
മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടന്ന ഗംഭീര പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒരു ഗോളിന് തോല്‍പ്പിച്ച് യുവന്റസ്. ഡിബാലയുടെ 47ാം മിനിറ്റിലെ ഗോളാണ് യുവന്റസിന് ആധിപത്യം നല്‍കിയത്. ഗ്രൂപ്പ് ഡിയില്‍ നടന്ന മല്‍സരത്തില്‍ ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന മല്‍സരത്തില്‍ യുവന്റസ് താരം റൊണാള്‍ഡോയ്ക്ക് കാര്യമായ പ്രകടനം നടത്താനായില്ല. ജയത്തോടെ യുവന്റസ് ഗ്രൂപ്പില്‍ 13 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.
ഗ്രൂപ്പ് എയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷം പിഎസ്ജി റയല്‍ മാഡ്രിഡിനെ തളച്ചു. 2-2നാണ് റയലിനെ പിഎസ്ജി പിടിച്ചുകെട്ടിയത്. കരീം ബെന്‍സിമയുടെ ഇരട്ട ഗോള്‍ നേട്ടതോടെ (17, 79) റയലാണ് ലീഡ് നേടിയത്. എന്നാല്‍ എംബാപ്പെ (81), സാരാബിയ (83) എന്നിവരിലൂടെ പിഎസ്ജി സമനില പിടിക്കുകയായിരുന്നു.
RELATED STORIES
പുതുക്കോട്ടയില്‍ കാറപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു
8 Dec 2019 1:08 AM GMTപോപുലര്‍ ഫ്രണ്ട് സ്കോളര്‍ഷിപ്പ്: ആദ്യഘട്ട വിതരണം നടത്തി
7 Dec 2019 4:43 PM GMTസര്‍വകലാശാല കാംപസില്‍ ലിഫ്റ്റിനു വേണ്ടിയെടുത്ത കുഴിയില്‍വീണ് അഞ്ചുവയസ്സുകാരന് മരിച്ചു
7 Dec 2019 4:10 PM GMTഗുളിക തൊണ്ടയില്‍ കുടുങ്ങി എല്‍കെജി വിദ്യാര്‍ഥി മരിച്ചു
7 Dec 2019 4:01 PM GMTപുതുവത്സരം ലക്ഷ്യമിട്ട് 2800 ലഹരി ഗുളികകളുമായി കോഴിക്കോട്ടെത്തിയ യുവാവ് അറസ്റ്റില്‍
7 Dec 2019 3:57 PM GMTലൈഫ് ഭവന പദ്ധതി: ജനുവരിയോടെ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും
7 Dec 2019 3:11 PM GMT