Football

ലംമ്പാര്‍ഡിനെ പുറത്താക്കി എവര്‍ട്ടണ്‍

ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണ്‍ എവര്‍ട്ടണ്‍ വിട്ടത് ടീമിന് വന്‍ തിരിച്ചടിയാവുകയായിരുന്നു.

ലംമ്പാര്‍ഡിനെ പുറത്താക്കി എവര്‍ട്ടണ്‍
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് എവര്‍ട്ടണ്‍ കോച്ച് ഫ്രാങ്ക് ലമ്പാര്‍ഡിനെ ക്ലബ്ബ് പുറത്താക്കി. നിലവില്‍ ലീഗില്‍ 19ാം സ്ഥാനത്തുള്ള എവര്‍ട്ടണ്‍ റെലഗേഷന്‍ ഭീതിയിലാണ്.കഴിഞ്ഞ സീസണില്‍ ക്ലബ്ബ് റെലഗേഷന്‍ ഭീഷണി നേരിട്ടപ്പോഴാണ് ലമ്പാര്‍ഡിനെ കോച്ചായി കൊണ്ടുവന്നത്. തുടര്‍ന്ന് ടീമിനെ ലീഗില്‍ 16ാം സ്ഥാനത്തേക്ക് എത്തിച്ച് റെലഗേഷന്‍ ഭീഷണി ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ സീസണില്‍ ലമ്പാര്‍ഡിന് ടീമിനെ കരയ്‌ക്കെത്തിക്കാന്‍ കഴിയുന്നില്ല. ബ്രസീലിയന്‍ താരം റിച്ചാര്‍ലിസണ്‍ എവര്‍ട്ടണ്‍ വിട്ടത് ടീമിന് വന്‍ തിരിച്ചടിയാവുകയായിരുന്നു.




Next Story

RELATED STORIES

Share it