Football

ലോകകപ്പ്; വമ്പന്‍മാരില്ലാതെ നിലവിലെ ചാംപ്യന്‍മാര്‍ ഓസ്‌ട്രേലിയക്കെതിരേ

ഫ്രാന്‍സിന്റെ ലോകകപ്പിലെ ഏറ്റവും വലിയ പ്രതീക്ഷ കിലിയെന്‍ എംബാപ്പെയിലാണ്

ലോകകപ്പ്; വമ്പന്‍മാരില്ലാതെ നിലവിലെ ചാംപ്യന്‍മാര്‍ ഓസ്‌ട്രേലിയക്കെതിരേ
X

അല്‍ജനൗബ് സ്റ്റേഡിയം: കരീം ബെന്‍സിമ, എന്‍ഗോളോ കാന്റെ, പോള്‍ പോഗ്‌ബെ, ക്രിസ്‌റ്റോഫര്‍ എന്‍കുങ്കു, പ്രസനല്‍ കിംബാപ്പെ നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രഞ്ച് സ്‌ക്വാഡിലെ പരിക്കേറ്റ താരങ്ങളാണിവര്‍. ഈ താരങ്ങളില്ലാതെയുള്ള ഫ്രാന്‍സ് നിരയെ ആരാധകര്‍ക്ക് സ്വപ്‌നം കാണാനും കഴിയില്ല. എന്നാല്‍ ഇത്തവണ ലോകകപ്പിലെ ഏറ്റവും വലിയ ദുര്‍വിധി ഈ ടീമിനൊപ്പമാണ്. രണ്ട് ദിവസം മുമ്പാണ് ഇത്തവണത്തെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയ റയല്‍ മാഡ്രിഡ് സ്റ്റാര്‍ പ്ലെയര്‍ ബെന്‍സിമ പരിക്കിനെ തുടര്‍ന്ന് സ്‌ക്വാഡില്‍ നിന്ന് പുറത്താവുന്നത്. ഗ്രൂപ്പ് ഡിയില്‍ ഇന്ന് ഓസ്‌ട്രേലിയക്കെതിരേയാണ് ഫ്രാന്‍സ് ലോകകപ്പിലെ ആദ്യ മല്‍സരത്തിനിറങ്ങുന്നത്.അല്‍ജനൗബ് സ്റ്റേഡിയത്തില്‍ രാത്രി 12.30നാണ് മല്‍സരം.

ഓസ്‌ട്രേലിയയുടെ അഞ്ചാം ലോകകപ്പാണിത്. 2006ലെ ലോകപ്പില്‍ അവസാന 16ല്‍ ഇടം നേടിയിരുന്നു. തുടര്‍ന്നുള്ള എല്ലാ ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുറണ്ട്. ഓസിസിന്റെ ഒരു താരവും നിലവില്‍ യൂറോപ്പിലെ ഒരു ലീഗിലും കളിക്കുന്നില്ല.


ഫ്രാന്‍സിന്റെ ലോകകപ്പിലെ ഏറ്റവും വലിയ പ്രതീക്ഷ കിലിയെന്‍ എംബാപ്പെയിലാണ്. എസി മിലാന്റെ ഒന്നാം നമ്പര്‍ താരം ഒലിവര്‍ ജിറൗഡ്, അത്‌ലറ്റിക്കോയുടെ അന്റോണിയോ ഗ്രീസ്മാന്‍, റയലിന്റെ എഡ്വാര്‍ഡോ കാമവിങ്കാ, ബാഴ്‌സയുടെ ഒസ്മാനെ ഡെംബലേ, യുനൈറ്റഡിന്റെ റാഫേല്‍ വരാനെ എന്നീ ഫ്രഞ്ച് താരങ്ങള്‍ മികച്ച ഫോമിലാണ്. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും നിലവിലെ ചാംപ്യന്‍മാര്‍ ആദ്യ റൗണ്ടില്‍ പുറത്തായ ദുര്‍വിധിയുണ്ട്. 2010ല്‍ അന്നത്തെ ചാംപ്യന്‍മാരായ ഇറ്റലിയും 2014ല്‍ സ്‌പെയിനും തൊട്ടടുത്ത ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. 1998ല്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ് 2002 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. 2010ല്‍ ഫ്രാന്‍സ് ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. വമ്പന്‍മാരില്ലാതെ ഇറങ്ങുന്ന ഫ്രാന്‍സിനെ പഴയ ദുര്‍വിധി വന്നു ചേരുമോ എന്നാണ് ആരാധകരുടെ ദുഖം.

സാധ്യതാ ഇലവന്‍ ഫ്രാന്‍സ്: ലോറിസ്, പവാര്‍ഡ്, ഉപമെക്കാനോ, കൊനാറ്റെ, ഹെര്‍ണാണ്ടസ്, ചൗമെനി, റാബിയോട്ട്, ഫോഫാന, ഗ്രീസ്മാന്‍, എംബാപ്പെ, ജിറൂഡ്.

ഓസ്‌ട്രേലിയ: റയാന്‍, അറ്റ്കിന്‍സന്‍, ഷൂറ്റെര്‍, റൗലെസ്, ബെഹിച്ച്, ഇര്‍വിന്‍, മൂണി, മാബില്‍, ഹ്രുസ്റ്റിക്, ലെക്കി, മാക്ലാരന്‍.




Next Story

RELATED STORIES

Share it