ജോസെ മൊറീഞ്ഞോ-ലൂയിസ് എന്ററിക്വെ; ആരാവും ടീറ്റെയുടെ പിന്‍ഗാമി
ഇതിഹാസം റൊണാള്‍ഡോ നസാരിയോയെ അസിസ്റ്റന്റ് കോച്ചാക്കാനും ബ്രസീലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന് ആലോചനയുണ്ട്.

സാവോപോളോ: കോച്ച് ടീറ്റെയുടെ പിന്‍ഗാമിയ്ക്കായുള്ള ഓട്ടത്തിലാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ലോകകപ്പ് ഫുട്‌ബോളോടെ ടീറ്റെ ടീമില്‍ നിന്ന് രാജിവച്ചിരുന്നു. നേരത്തെ ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ മഞ്ഞപ്പടയുടെ കോച്ചായി വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സിദാന്‍ താല്‍പ്പര്യമില്ലെന്നറിയിച്ച് പിന്‍വാങ്ങുകയായിരുന്നു. നിലവില്‍ ലോകത്തിലെ രണ്ട് ഒന്നാം നമ്പര്‍ പരിശീലകന്‍മാരെയാണ് ബ്രസീല്‍ നോട്ടമിട്ടിരിക്കുന്നത്. മുന്‍ സ്‌പെയിന്‍-ബാഴ്‌സലോണ കോച്ച് ലൂയിസ് എന്ററികെ, എഎസ് റോമാ കോച്ച് ജോസെ മൊറീഞ്ഞോ എന്നിവരെയാണ് ബ്രസീല്‍ തല്‍സ്ഥാനത്തേക്ക് കാണുന്നത്.

ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് എന്ററിക്വെയെ സ്‌പെയിന്‍ പുറത്താക്കിയത്. ക്ലബ്ബ് ഫുട്‌ബോളിലെ അതികായക പരിശീലകരില്‍ ഒരാളാണ് മൊറീഞ്ഞോ. കോച്ചിങ് കരിയറില്‍ 25 ട്രോഫുകള്‍ നേടിയ മുന്‍ പോര്‍ച്ചുഗല്‍ താരമായ മൊറീഞ്ഞോ എഫ് സി പോര്‍ട്ടോ, ഇന്റര്‍മിലാന്‍, ചെല്‍സി, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നീ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. മോശം ഫോമിലുള്ള എ എസ് റോമയെ ഇറ്റാലിയന്‍ സീരി എയില്‍ ടോപ് ഫോറില്‍ എത്തിച്ച മൊറീഞ്ഞോയ്‌ക്കൊപ്പം ഇതിഹാസം റൊണാള്‍ഡോ നസാരിയോയെ അസിസ്റ്റന്റ് കോച്ചാക്കാനും ബ്രസീലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന് ആലോചനയുണ്ട്. മൊറീഞ്ഞോയെ ടീമിലെത്തിക്കാനായി റോമയുടെ പരിശീലകസ്ഥാനം നിലനിര്‍ത്തി പോകാനുള്ള ഓഫറും കാനറികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTരണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ചു
4 Feb 2023 5:03 PM GMTബജറ്റ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചു-...
4 Feb 2023 4:59 PM GMTതമിഴ്നാട്ടില്‍ സാരി വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാലുപേര്‍...
4 Feb 2023 3:45 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി...
4 Feb 2023 2:34 PM GMT