Football

മുന്‍ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു

മുന്‍ സന്തോഷ് ട്രോഫി താരം എം ബാബുരാജ് അന്തരിച്ചു
X

പയ്യന്നൂര്‍:മുന്‍ സന്തോഷ് ട്രോഫി താരം എം ബാബുരാജ് (60) അന്തരിച്ചു. കേരള പോലിസ് റിട്ട. അസിസ്റ്റന്റ് കമാന്‍ഡന്റ് ആയിരുന്നു. രണ്ടുതവണ കേരള പോലിസ് ഫെഡറേഷന്‍ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്.1964ല്‍ പയ്യന്നൂരിലെ അന്നൂരില്‍ ജനിച്ച ബാബുരാജ് കേരള പോലിസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. വിദ്യാഭ്യാസകാലത്ത് പയ്യന്നൂര്‍ കോളേജ് ടീമില്‍ അംഗമായിരുന്നു. പയ്യന്നൂര്‍ ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്, പയ്യന്നൂര്‍ ബ്ലൂസ്റ്റാര്‍ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂര്‍ണ്ണമെന്റുകള്‍ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

1986ല്‍ ഹവില്‍ദാറായി കേരള പോലിസില്‍ ചേര്‍ന്നു. യു. ഷറഫലി, വി.പി. സത്യന്‍, ഐം.എം വിജയന്‍ , സി.വി പാപ്പച്ചന്‍, കെ.ടി ചാക്കോ, ഹബീബ് റഹ്മാന്‍ തുടങ്ങിയവര്‍ക്കൊപ്പം പോലീസ് ടീമിന്റെ ആദ്യ ഇലവനില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കാന്‍ ബാബുരാജിന് സാധിച്ചു. 2008ല്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ കരസ്ഥമാക്കി. 2020ല്‍ കേരള പോലീസില്‍നിന്ന് വിരമിച്ചു.

അച്ഛന്‍: പരേതനായ നാരായണന്‍ അമ്മ: എം. നാരായണി. ഭാര്യ: പുഷ്പ യു. മക്കള്‍: സുജിന്‍ രാജ് (ബംഗ്‌ളൂരു), സുബിന്‍ രാജ് (വിദ്യാര്‍ത്ഥി). മരുമക്കള്‍: പ്രകൃതിപ്രിയ (ബക്കളം), സഹോദരങ്ങള്‍: എം. അനില്‍ കുമാര്‍ (മുന്‍ എം.ആര്‍.സി താരം), എം.അനിത കുമാരി, പരേതനായ എം. വേണുഗോപാല്‍. സംസ്!കാരം ഞായറാഴ്ച രാവിലെ 11ന് മൂരിക്കൊവ്വല്‍ സമുദായ ശ്മശാനത്തില്‍ നടക്കും.






Next Story

RELATED STORIES

Share it