Football

സന്ദേശ് ജിങ്കനായി മൂന്ന് ഐഎസ്എല്‍ ക്ലബ്ബുകള്‍ രംഗത്ത്

മികച്ച പ്രതിരോധ താരങ്ങളുള്ള ബ്ലാസ്‌റ്റേഴ്‌സിന് ജിങ്കനെ ആവശ്യമില്ലെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്.

സന്ദേശ് ജിങ്കനായി മൂന്ന് ഐഎസ്എല്‍ ക്ലബ്ബുകള്‍ രംഗത്ത്
X


കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രതിരോധ താരം സന്ദേശ് ജിങ്കനെ ഔദ്ദ്യോഗികമായി റിലീസ് ചെയ്ത വാര്‍ത്ത എടികെ മോഹന്‍ ബഗാന്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. എടികെ വിട്ട താരത്തിനായി മൂന്ന് ഐഎസ്എല്‍ ക്ലബ്ബുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ബെംഗളൂരു എഫ്‌സിയാണ് ഇവരില്‍ മുന്നിലുള്ളത്. എടികെയുടെ ചിരവൈരികളായ ഈസ്റ്റ് ബംഗാളും മറ്റൊരു ക്ലബ്ബുമാണ് താരത്തിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിരിക്കുന്നത്. ഡെന്‍മാര്‍ക്ക്, നോര്‍വെ തുടങ്ങിയ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നും ജിങ്കന് ഓഫര്‍ വരുന്നുണ്ട്. അതിനിടെ കേരളാ ബ്ലാസ്റ്റേഴ്‌സ് താരത്തിനായി മുന്നിലുണ്ടെന്ന വാര്‍ത്ത ക്ലബ്ബ് നിഷേധിച്ചു. മികച്ച പ്രതിരോധ താരങ്ങളുള്ള ബ്ലാസ്‌റ്റേഴ്‌സിന് ജിങ്കനെ ആവശ്യമില്ലെന്ന് ക്ലബ്ബ് അറിയിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it