പ്രതിരോധ താരം സന്ദീപ് സിംഗ് ബ്ലാസ്റ്റേഴ്സില്‍
ഒരു വര്‍ഷത്തെ കരാറിലാണ് സന്ദീപ് എത്തുക.

കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. ഒരു വര്‍ഷത്തെ കരാറിലാണ് സന്ദീപ് എത്തുക. മണിപ്പൂരിലെ ഇംഫാലില്‍ നിന്നുള്ള 25കാരനായ പ്രതിരോധ താരമായ സന്ദീപ് ഷില്ലോംഗ് ലജോംഗ് അക്കാദമിയില്‍ നിന്ന് തന്റെ ഫുട്‌ബോള്‍ യാത്ര ആരംഭിക്കുകയും 2014 ല്‍ അവരുടെ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു. അടുത്ത വര്‍ഷം പൂനെ എഫ്സിക്കെതിരെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് 2018-19 ഐഎസ്എല്‍ സീസണില്‍ എ ടി കെ എഫ്‌സിയില്‍ എത്തുന്നതിനുമുന്‍പായി 2017-2018 സീസണില്‍ ലാങ്സ്‌നിംഗ് എഫ്.സിയെപ്രാതിനിധീകരിച്ചു. കഴിഞ്ഞ ഐ-ലീഗ് സീസണില്‍ (2019- 20) ട്രാവു എഫ്സിക്കായി 8 മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞ വലം കാല്‍ പ്രതിരോധതാരമായ സന്ദീപ്, അവിടെ നിന്നാണ് കെബിഎഫ്സിയില്‍ എത്തിയത്.ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് സന്ദീപ് സിംഗ് പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ എല്ലായ്‌പ്പോഴും ടീമിന് അപാരമായ പിന്തുണയാണ് നല്‍കുന്നത്. ആ പിന്തുണ നേടുവാനും അവര്‍ക്ക് അഭിമാനമേകുന്ന പ്രകടനം കാഴ്ചവെക്കുന്നതിനും സാധിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ ഏര്‍പ്പെട്ടുകൊണ്ട് സന്ദീപ് സിംഗ് പറഞ്ഞു.ഐ-ലീഗില്‍ നിരവധി മത്സരങ്ങള്‍ കളിച്ച സന്ദീപ് പരിചയസമ്പന്നനായ കളിക്കാരനാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.
RELATED STORIES
നാട്ടിലേക്ക് വരേണ്ട ദിവസം മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
25 Jun 2022 4:23 PM GMTകഞ്ചാവ് കടത്തും വില്‍പ്പനയും; രണ്ടുപേര്‍ അറസ്റ്റില്‍
25 Jun 2022 4:16 PM GMTഇവര്‍ പുണ്യ ഭൂമിയിലെ മാലാഖമാര്‍
25 Jun 2022 4:12 PM GMTമഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് തല്ലിത്തകര്‍ത്ത സംഭവം: മാളയില്‍...
25 Jun 2022 3:07 PM GMTനാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞ മലപ്പുറം മോങ്ങം സ്വദേശിയുടെ...
25 Jun 2022 3:02 PM GMT