ഫുട്‌ബോള്‍ ലീഗുകള്‍ക്ക് അവസാനം; ആറാം തവണയും ഗോള്‍ഡന്‍ ഷൂ മെസ്സിക്ക്
36 ഗോളുമായാണ് ബാഴ്‌സലോണയുടെ മെസ്സി തുടര്‍ച്ചയായ മൂന്നാംതവണയും ഗോള്‍ഡന്‍ ഷൂവിന് അര്‍ഹനായത്.
മാഡ്രിഡ്: യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകള്‍ അവസാനിക്കുമ്പോള്‍ ആറാം തവണയും ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം നേടി ഫുട്‌ബോളിലെ മിശ്ശിഹ. 36 ഗോളുമായാണ് ബാഴ്‌സലോണയുടെ മെസ്സി തുടര്‍ച്ചയായ മൂന്നാംതവണയും ഗോള്‍ഡന്‍ ഷൂവിന് അര്‍ഹനായത്. യൂറോപ്പിലെ അഞ്ച് ഫുട്‌ബോള്‍ ലീഗിലെ ടോപ് സ്‌കോറര്‍ക്ക് നല്‍കുന്നതാണ് ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം. 33 ഗോളുമായി ഫ്രഞ്ച് ലീഗില്‍ പിഎസ്ജി താരം കിലിയന്‍ എംബാപ്പെയാണ് മെസ്സിക്ക് താഴെ രണ്ടാമതുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ലീഗിലെ പിഎസ്ജിയുടെ അവസാനമല്‍സരം.
എംബാപ്പെ മെസ്സിക്ക് ഭീഷണിയാവുമെന്ന കരുതിയെങ്കിലും മല്‍സരത്തില്‍ താരത്തിന് ഒരുഗോള്‍ നേടാനേ കഴിഞ്ഞുള്ളൂ. സ്പാനിഷ് ലീഗ്, ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്, ബുണ്ടസ ലീഗ്, ഫ്രഞ്ച് ലീഗ് എന്നിവയാണ് അവസാനിച്ചത്. ഇറ്റാലിയന്‍ ലീഗാണ് ഇനി അവശേഷിക്കുന്നത്. ലീഗിലെ ടോപ് സ്‌കോറര്‍ സംമ്പഡോറിയുടെ ഫാബിയോ ക്വാഗിലേര്‍ല്ലയാണ്. താരത്തിന് ലീഗില്‍ 26 ഗോളാണുള്ളത്. സംമ്പഡോറിയക്ക് ലീഗില്‍ ഒരു മല്‍സരമാണ് ശേഷിക്കുന്നത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗില്‍ 21 ഗോളുമായി നാലാമതാണ്.
RELATED STORIES
കടമ്പൂരില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; ഓഫിസുകള്‍ തകര്‍ത്തു, ആറ് പേര്‍ക്ക് പരിക്ക്
15 Dec 2019 1:29 AM GMTദലിത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; യുവാവ് റിമാന്‍ഡില്‍
14 Dec 2019 7:52 PM GMTഡല്‍ഹിയില്‍ വീടിനുള്ളില്‍ തീപ്പിടിത്തം: മൂന്ന് സ്ത്രീകള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
14 Dec 2019 6:54 PM GMTവംശവെറിയുടെ പൗരത്വ ഭേദഗതി ബില്‍ ബഹിഷ്കരിക്കുക: മഹല്ല് ഐക്യവേദി
14 Dec 2019 6:40 PM GMT