ഫിഫാ ബെസ്റ്റിനായി മെസ്സി-റൊണോ-ലെവന്‍ഡോസ്കി പോര്
മികച്ച ഗോള്‍ കീപ്പര്‍മാരുടെ പോരാട്ടത്തില്‍ അലിസണ് ബെക്കര്‍, മാനുല്‍ നെയുര്, ജാന്‍ ഒബ്ലക്ക് എന്നിവരാണുള്ളത്.

ലണ്ടന്‍: കഴിഞ്ഞ സീസണിലെ ഫിഫാ ബെസ്റ്റ് നോമിനേഷനുകളുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു. വിവിധ വിഭാഗത്തിലെ ഫിഫാ ബെസ്റ്റിന്റെ ആദ്യ മൂന്ന് താരങ്ങളുടെ പേരാണ് ഫിഫ പ്രഖ്യാപിച്ചത്. ഫിഫാ ബെസ്റ്റ് വനിതാ താരം, പുരുഷ താരം, മികച്ച വനിതാ ഗോള്‍ കീപ്പര്‍, പുരുഷ ഗോള്‍ കീപ്പര്‍ , മികച്ച വനിതാ കോച്ച്, പുരുഷ കോച്ച്, പുസ്കാസ് അവാര്‍ഡ് എന്നിവയ്ക്കുള്ളവരുടെ ഷോര്‍ട്ട് ലിസ്റ്റാണ് പ്രഖ്യാപിച്ചത്. മികച്ച പുരുഷ താരത്തിനായി ഏറ്റുമുട്ടുന്നത് ബയേണ്‍ മ്യൂണിക്ക് താരം റോബര്‍ട്ടോ ലെവന്‍ഡോസ്കി, യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബാഴ്സലോണാ താരം ലയണല്‍ മെസ്സി എന്നിവരാണ്. കഴിഞ്ഞ തവണ മെസ്സിയാണ് ഈ പുരസ്കാരം നേടിയത്. ഇത്തവണ ലെവന്ഡോസ്കിയ്ക്കാണ് കൂടുതല്‍ സാധ്യത. ബയേണിനായി ഇത്തവണ ട്രിപ്പിള്‍ കീരീടമാണ് ലെവന്‍ഡോസ്കി നേടിയത്. റൊണാള്‍ഡോയ്ക്ക് ഇറ്റാലിയന്‍ സീരി എ കിരീട നേട്ടമുണ്ടെങ്കിലും വ്യക്തിഗതാ നേട്ടങ്ങള്‍ കുറവാണ്. കിരീട നേട്ടമില്ലെങ്കിലും മെസ്സിയും ഫിഫാ ബെസ്റ്റിനായി മുന്നില്‍ തന്നെയുണ്ട്. മികച്ച ഗോള്‍ കീപ്പര്‍മാരുടെ പോരാട്ടത്തില്‍ അലിസണ് ബെക്കര്‍(ലിവര്‍പൂള്‍), മാനുല്‍ നെയുര്(ബയേണ്‍ മ്യുണിക്ക്), ജാന്‍ ഒബ്ലക്ക്(അത്ലറ്റിക്കോ മാഡ്രിഡ്) എന്നിവരാണുള്ളത്. കോച്ചുമാരുടെ ലിസ്റ്റില്‍ മാര്‍സെലോ ബെല്സാ(ലീഡ്സ് യുനൈറ്റഡ്), ഹന്‍സ് ഡിറ്റര്‍ ഫ്ളിക്ക്(ബയേണ്‍ മ്യൂണിക്ക്), ജൂര്ഗാന് ക്ലോപ്പ്(ലിവര്‍പൂള്‍) എന്നിവരാണ് മുന്നിലുള്ളത്. ഡിസംബര്‍ 17നാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.
RELATED STORIES
ഗൃഹശ്രീ ഭവന പദ്ധതിയിൽ അപേക്ഷിക്കാം
3 July 2022 5:27 AM GMTഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നല്കുന്നു
3 July 2022 5:08 AM GMTപാര്‍ട്ടിയോടുള്ള വിശ്വാസ്യത തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണം;...
3 July 2022 4:53 AM GMTതളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫിസിന് തീയിട്ടു
3 July 2022 4:11 AM GMTമുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ഇഡി അന്വേഷണം വേണം;...
3 July 2022 2:53 AM GMTനീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുക: ...
3 July 2022 2:30 AM GMT