Football

ലോകകപ്പ്; മരണഗ്രൂപ്പില്‍ ഇന്ന് രണ്ടാം റൗണ്ട് മല്‍സരങ്ങള്‍

ഇന്ന് ഗ്രൂപ്പ് എഫില്‍ വൈകിട്ട് 6.30ന് ബെല്‍ജിയം മൊറോക്കോയെ നേരിടും.

ലോകകപ്പ്; മരണഗ്രൂപ്പില്‍ ഇന്ന് രണ്ടാം റൗണ്ട് മല്‍സരങ്ങള്‍
X



ലോകകപ്പിലെ മരണഗ്രൂപ്പില്‍ ഇന്ന് രണ്ടാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് അരങ്ങേറും. ഗ്രൂപ്പ് ഇയില്‍ അര്‍ധരാത്രി 12.30ന് നടക്കുന്ന മല്‍സരത്തില്‍ സ്പെയിനും ജര്‍മനിയുമാണ് ഏറ്റുമുട്ടുന്നത്. കോസ്റ്ററിക്കയ്ക്കെതിരേ നേടിയ ഏഴ് ഗോളിന്റെ ജയത്തിന്റെ പിന്‍ബലത്തിലാണ് സ്പെയിന്‍ ഇറങ്ങുന്നത്. ജര്‍മ്മനിയാവട്ടെ ഏഷ്യന്‍ ശക്തികളായ ജപ്പാനോട് 2-1ന്റെ തോല്‍വി വഴങ്ങിയാണ് വരുന്നത്. ദുര്‍ബലരായ കോസ്റ്ററിക്കയ്ക്കെതിരേയുള്ള ജയത്തെ തലയിലേറ്റിയല്ല സ്പെയിന്‍ ജര്‍മ്മനിക്കെതിരേ വരുന്നത്. ലോകകപ്പില്‍ നില്‍നില്‍ക്കാന്‍ എതറ്റം വരെയും പോവാന്‍ തയ്യാറായി വരുന്ന ജര്‍മ്മനിക്കെതിരേയാണ് സ്പെയിന്‍ ഇറങ്ങുക. തുടര്‍ച്ചയായ രണ്ടാം ജയവും നേടി അനായാസം അടുത്ത റൗണ്ട് അതു തന്നെയാണ് സ്പെയിന്‍ ലക്ഷ്യം. സ്പാനിഷ് സ്‌ക്വാഡില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ല. എന്നാല്‍ ജര്‍മ്മന്‍ പട മാറ്റങ്ങള്‍ വരുത്തുമെന്നുറപ്പ്. പരിചയ സമ്പത്തും യുവത്വം കൂട്ടിനുള്ള ജര്‍മ്മനിയുടെ ചില പ്രതിരോധ പാളിച്ചകളില്‍ നിന്നായിരുന്നു ജപ്പാന്‍ ആദ്യ മല്‍സരം ജയിച്ചത്. എന്റിക്വെയുടെ ടീമിനോട് കൂടി തോറ്റാല്‍ ജര്‍മ്മനിക്ക് പുറത്ത് പോവാം. ഇതേ ഗ്രൂപ്പില്‍ ഏവരും ആവേശത്തോടെ കാണുന്ന മറ്റൊരു മല്‍സരമാണ് ജപ്പാന്‍-കോസ്റ്ററിക്ക. ഉച്ചയ്ക്ക് 3.30നാണ് ഗ്രൂപ്പ് ഇയിലെ മല്‍സരം നടക്കുന്നത്. ജര്‍മ്മനിയെന്ന ലോകോത്തര ടീമിനെ അട്ടിമറിച്ചാണ് ജപ്പാന്‍ വരുന്നത്. കോസ്റ്ററിക്കയെ അനായാസം മറികടന്ന് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് കയറുക എന്നതാണ് ഏഷ്യന്‍ ശക്തികളുടെ ലക്ഷ്യം.


ഇന്ന് ഗ്രൂപ്പ് എഫില്‍ വൈകിട്ട് 6.30ന് ബെല്‍ജിയം മൊറോക്കോയെ നേരിടും. കാനഡയോട് കഷ്ടിച്ച് ഒരു ഗോളിന്റെ ജയം നേടിയാണ് ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയം രണ്ടാം റൗണ്ട് പോരാട്ടത്തിന് എത്തുന്നത്. ആഫ്രിക്കയിലെ പ്രബലരായ മൊറോക്കയാവട്ടെ കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് വരുന്നത്. ഇരുടീമിന്റെയും ജയ സാധ്യത പ്രവചിക്കുക അസാധ്യം. ബെല്‍ജിയം നിരയെ സമനിലയില്‍ പിടിക്കാനുള്ള കരുത്ത് മൊറോക്കോയ്ക്കുണ്ട്. എഴുതിത്തള്ളാന്‍ പറ്റാത്ത ടീമാണ് മൊറോക്ക. അറ്റകൈക്ക് ബെല്‍ജിയത്തെ വീഴത്താനുള്ള കരുത്തും അശ്റഫ് ഹക്കീമിയുടെ ടീമിനുണ്ട്. ഗ്രൂപ്പ് എഫില്‍ രാത്രി 9.30ന് നടക്കുന്ന മല്‍സരത്തില്‍ ക്രൊയേഷ്യ കാനഡയെ നേരിടും.





Next Story

RELATED STORIES

Share it