Football

ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയാവാന്‍ സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്

2020ലെ ചാംപ്യന്‍സ് ലീഗ് മല്‍സരവും നിയന്ത്രിച്ച് സ്റ്റെഫാനി റെക്കോഡ് കുറിച്ചിരുന്നു. ന

ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയാവാന്‍ സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്
X


ദോഹ: ലോകകപ്പ് മല്‍സരങ്ങള്‍ നിയന്ത്രിക്കുന്ന ആദ്യ വനിത റഫറിയാവാന്‍ ഫ്രാന്‍സിന്റെ സ്റ്റെഫാനീ ഫ്രാപ്പാര്‍ട്ട്. വ്യാഴ്ച നടക്കുന്ന കോസ്റ്ററിക്കാ-ജര്‍മ്മനി മല്‍സരമാണ് സ്റ്റെഫാനി നിയന്ത്രിക്കുന്ന ലോകകപ്പിലെ ആദ്യ മല്‍സരം. സ്റ്റെഫാനിക്കൊപ്പം ബ്രസീലിന്റെ നെയൂസാ ബാക്ക്, മെക്‌സിക്കോയുടെ കറീന്‍ ഡയസ് എന്നിവരും അസിസ്റ്റന്റ് റഫറിമാരായി ഉണ്ടാവും. ഈ മല്‍സരം മുഴുവന്‍ നിയന്ത്രിക്കുക വനിതാ റഫറിങ് പാനലാണ്. ഗ്രൂപ്പ് സിയില്‍ കഴിഞ്ഞ ആഴ്ച നടന്ന പോളണ്ട്-മെക്‌സിക്കോ മല്‍സരത്തിന്റെ നാലാം ഒഫീഷ്യല്‍ സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട് ആയിരുന്നു. ലോകകപ്പ് യോഗ്യതാ മല്‍സരവും സ്റ്റെഫാനി നിയന്ത്രിച്ചിരുന്നു. 2020ലെ ചാംപ്യന്‍സ് ലീഗ് മല്‍സരവും നിയന്ത്രിച്ച് സ്റ്റെഫാനി റെക്കോഡ് കുറിച്ചിരുന്നു.







Next Story

RELATED STORIES

Share it